കുട്ടികള്‍ക്ക് വ്യത്യസ്തമായ നാലുമണിപ്പലഹാരം ഇതാ

Elanchi
Elanchi

ആവശ്യമുള്ള ചേരുവകള്‍:
* മൈദ - ഒരു കപ്പ്
* വെള്ളം - ഒരു കപ്പ്
* മുട്ട - ഒരെണ്ണം
* ഉപ്പ് - ഒരു നുള്ള്
* മഞ്ഞള്‍പ്പൊടി - അല്‍പം
* നെയ്യ് - ഒരു ടീസ്പൂണ്‍
* അണ്ടിപ്പരിപ്പ് - 10-12 എണ്ണം
* ഉണക്ക മുന്തിരി - 4-5 എണ്ണം
* തേങ്ങ - ഒരു കപ്പ്
* പഞ്ചസാര - കാല്‍ക്കപ്പ്
* ഏലക്കായ - രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം:
* ആദ്യം ഒരു പാന്‍ എടുത്ത് അതിലേക്ക് അല്‍പം നെയ്യ് ചേര്‍ക്കണം
* പിന്നീട് ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും വഴറ്റിയെടുക്കാം. പിന്നീട് തേങ്ങ ചിരകിയതും ഇതിലേക്ക് ചേര്‍ക്കാം
* നല്ലതുപോലെ ഈ മൂന്ന് ചേരുവകളും മിക്‌സ് ചെയ്തതിന് ശേഷം ഇതിലേക്ക് ഏലക്കപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുക
* പഞ്ചസാര നല്ലതുപോലെ ഉരുകി വരുന്നത് വരെ വഴറ്റിയെടുക്കണം
* പിന്നീട് തീ അണച്ച ശേഷം ഇത് മാറ്റി വെക്കണം
* ശേഷം ഇതിന് വേണ്ട മാവ് തയ്യാറാക്കാം. അതിനായി മിക്‌സിയില്‍ മുട്ടയും, ഉപ്പും, മഞ്ഞള്‍പ്പൊടിയും മൈദയും എടുത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കാം.
* മിക്‌സിയില്‍ അടിക്കുമ്പോള്‍ കട്ടയില്ലാതെ അടിക്കേണ്ടതാണ്
* പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് അല്‍പം നെയ്യ് തൂവി ദോശ പരുവത്തില്‍ പരത്തിയെടുക്കാം
* രണ്ട് വശവും വെന്ത് വരുമ്പോള്‍ നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംങ് ഇതിന് മുകളില്‍ വെച്ച് ചുരുടിടിയെടുക്കണം
* ഇത് ആവര്‍ത്തിക്കാം, നല്ല സ്വാദിഷ്ടമായ ഏലാഞ്ചി തയ്യാര്‍

Tags