ചായയ്‌ക്കൊപ്പം കിടിലൻ പലഹാരം
1. മൈദ – രണ്ടു കപ്പ്
ഉപ്പ്, വെള്ളം – പാകത്തിന്
2. വനസ്പതി – ആറു ചെറിയ സ്പൂണ്‍
3. എണ്ണ – കാല്‍ കപ്പ്
4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
5. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
6. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
7. ഇറച്ചി മിന്‍സ് ചെയ്തത് – അരക്കിലോ
8. വിനാഗിരി – രണ്ടു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
9. ഏലയ്ക്ക – ആറ്
ഗ്രാമ്പൂ – എട്ട്
കറുവാപ്പട്ട – രണ്ടു കഷണം
ജാതിക്ക – ഒന്നിന്റെ കാല്‍ ഭാഗം
10. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
11. മല്ലിയില പൊടിയായി അരിഞ്ഞത്, പുതിനയില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍ വീതം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിമാവിന്റെ പാകത്തില്‍ കുഴച്ചു വയ്ക്കുക.
ഇതു നെല്ലിക്കാ വലുപ്പത്തില്‍ ഉരുളകളാക്കി കനം കുറച്ചു പരത്തണം.
1 ഒരു ചപ്പാത്തിയുടെ മുകളില്‍ വനസ്പതി ഉരുക്കിയതു പുരട്ടിയ ശേഷം മറ്റൊരു ചപ്പാത്തി വച്ച് അധികം ബലം കൊടുക്കാതെ ഇരുവശവും പരത്തണം. ഇത് ചൂടായ ദോശക്കല്ലില്‍ ഇട്ട് ഇരുവശവും വാട്ടിയെടുക്കണം.
2 ഇതു രണ്ടായി അടര്‍ത്തിയ ശേഷം ഓരോ ചപ്പാത്തിയും നാലായി മുറിക്കണം.
3 ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്തു വഴറ്റുക.
4 സവാള ചേര്‍ത്തു വഴറ്റിയ ശേഷം ഇറച്ചി ചേര്‍ത്തു കട്ട കെട്ടാതെ ഇളക്കണം. ഇതില്‍ വിനാഗിരിയും ഉപ്പും ചേര്‍ത്ത് ഒന്‍പതാമത്തെ ചേരുവ പൊടിച്ചതും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക.
5വെള്ളം ചേര്‍ക്കാതെ ചെറുതീയില്‍ വേവിച്ചു കട്ട കെട്ടാതെ ഉടച്ചു വയ്ക്കുക. അടുപ്പില്‍ നിന്നു വാങ്ങി, മല്ലിയിലയും പുതിനയിലയും ചേര്‍ത്തു യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.
6 രണ്ടു ചെറിയ സ്പൂണ്‍ മൈദ അല്‍പം ചൂടുവെള്ളം ചേര്‍ത്തു കുറുകെ ഇളക്കുക. നാലായി മുറിച്ച ചപ്പാത്തിയുടെ ഒരു വശത്ത് അല്‍പം മൈദ കുഴച്ചതു പുരട്ടി കുമ്പിളാക്കി തയാറാക്കിയ ഫില്ലിങ് ഉള്ളില്‍ നിറയ്ക്കുക.
7 അല്‍പം മൈദ കുഴച്ചതു കൊണ്ട് ഒട്ടിച്ച് ചൂടായ എണ്ണയില്‍ വറുത്തു കോരാം.