അഞ്ചു മിനിറ്റിൽ ഉണ്ടാക്കാം ഈ നാലുമണി പലഹാരം
Aug 2, 2024, 14:30 IST
പാൽ ഒരു കപ്പ്
വെണ്ണ 50 ഗ്രാം
മൈദ ഒരു കപ്പ്
മുട്ട 2
ചീസ് രണ്ടു ക്യൂബ് ഗ്രേറ്റ് ചെയ്തത്
മുളകുപൊടി അല്പം
എണ്ണ പാകത്തിന്
പാകം ചെയ്യുന്ന വിധം
പാലും വെണ്ണയും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മൈദ മുഴുവനായി ചേർത്ത ശേഷം മുട്ട ഓരോന്നായി ചേർത്തടിക്കുക. ചീസും മുളകുപൊടിയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക. ചെറിയ ഉരുളകളാക്കി ചൂടാക്കി എണ്ണയിലിട്ട് വറുത്ത് കോരുക. ഗോൾഡൻ നിറം ആകുന്നതാണ് പാകം.