എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം ഈ പലഹാരം

google news
malliyila baji

മല്ലിയില ബജ്ജിക്ക് ആവശ്യമായ സാധനങ്ങൾ:
നല്ല മല്ലിയില – ആവശ്യത്തിന്
കടലമാവ് – 1 കപ്പ്
അരിപൊടി – 1 സ്‌പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – ഒരു നുള്ള്
ഗരം മസാല – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കായം – ഒരു നുള്ള്
വെളിച്ചെണ്ണ – ബജ്ജി വറുക്കുന്നതിന്
മല്ലിയില ബജ്ജി തയ്യാറാക്കുന്ന വിധം:
മല്ലിയില ഓരോ തണ്ടിലും ആവശ്യത്തിന് ഇലകളോടെ വേർപ്പെടുത്തി, നല്ല പോലെ കഴുകി വൃത്തിയാക്കുക.
കടലമാവിലേക്ക് അരിപൊടി, മുളക്പൊടി, മഞ്ഞൾപൊടി, ഗരംമസാല, ഉപ്പ്, കായം എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ അല്പം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാവുന്നതാണ്.
ഇതിനു ശേഷം നമ്മൾ യോജിപ്പിച്ച് വെച്ച മാവിലേക്ക് വെള്ളം അൽപ്പാൽപ്പം ചേർത്ത് നല്ല കട്ടിയുളള ബജ്ജിമാവ് തയ്യാറാക്കുക. ബജ്ജിമാവിൽ വെള്ളം കൂടാതെ ശ്രദ്ധിക്കേണ്ടതാണ്.
വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ഓരോ തണ്ട് മല്ലിയിലയും മാവിൽ മുക്കി നല്ല പോലെ വറുത്ത് കോരിയെടുക്കുക. നല്ല ചൂടോടെ കഴിക്കാൻ പറ്റുന്ന മല്ലിയില ബജ്ജി തയ്യാർ.

Tags