കിടിലൻ നാലുമണി പലഹാരം ഇതാ

bred balls

ചേരുവകൾ
നേന്ത്രപ്പഴം 1 എണ്ണം( ചെറുതായി അരിഞ്ഞത്)
ബ്രഡ് 4 എണ്ണം (അരികുകള്‍ കളഞ്ഞത്)
പഞ്ചസാര 2 ടീസ്പൂണ്‍
നെയ്യ് 2 ടിസ്പൂണ്‍‌
ഏലയ്ക്ക പൊടിച്ചത് കാല്‍ ടീസ്പൂണ്‍‌
ബ്രഡ് പൊടിച്ചത് 4 ടീസ്പൂണ്‍
എണ്ണ വറുക്കാന്‍ ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാന്‍ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂണ്‍ നെയ്യ് ഒഴിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേര്‍ക്കുക.
ബ്രാണ്‍ നിറം ആകുന്നത് വരെ നല്ല പോലെ വഴറ്റുക.
ശേഷം രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് നല്ല പോലെ വഴറ്റിയ ശേഷം മാറ്റി വയ്ക്കാം. ശേഷം ബ്രഡ് എടുത്ത് ബ്രഡിന്റെ അരികുകള്‍ വെള്ളത്തില്‍ മുക്കി സോഫ്റ്റാക്കി എടുക്കുക. ഇതിലേക്ക് ഓരോന്നിലേക്കും തയ്യാറാക്കി വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേര്‍ത്ത് ബോളാക്കിയെടുക്കുക.
ഇത് ബ്രഡ് പൊടിയില്‍ മുക്കിയെടുത്ത ശേഷം നന്നായി എണ്ണയില്‍ വറുത്ത് കോരുക. കൊതിയൂറും ബ്രഡ് ബനാന റോള്‍ റെഡിയായി. ചൂടോടെ കഴിക്കാവുന്നതാണ്.

Tags