രുചികരമായ ഇടിയപ്പം എളുപ്പം തയ്യാറാക്കാം

idiyappam
idiyappam
വേണ്ട ചേരുവകൾ
ഗോതമ്പ് മാവ് 2 കപ്പ് 
തിളച്ച വെള്ളം 2 ഗ്ലാസ്‌ 
ഉപ്പ് 1/2 സ്പൂൺ 
നെയ്യ് 1 സ്പൂൺ 
തയ്യാറാക്കുന്ന വിധം
ഗോതമ്പുമാവിലേക്ക് തിളച്ച വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും കുറച്ചു നെയ്യും ചേർത്തു കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം പാകത്തിനായി കുഴഞ്ഞു കഴിയുമ്പോൾ മാവ് സേവ നാഴിയിലേക്ക് നിറച്ചു കൊടുത്ത് സാധാരണ ഇടിയപ്പം ഉണ്ടാക്കുന്നത് പോലെ ഇഡലി പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. 
ഗോതമ്പ് കൊണ്ട് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഇടിയപ്പമാണ്. ഡയറ്റ് നോക്കുന്നവർക്ക് അതുപോലെ തന്നെ അരി കൊണ്ടുള്ള ഇടിയപ്പം കഴിക്കാൻ പറ്റാത്തവർക്ക് ഇത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ്.  

Tags

News Hub