ബ്രെഡിനൊപ്പം രുചികരമായ ഒരു സാലഡ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

google news
salad

ചേരുവകൾ 

അവകാഡോ, സവാള 
 തക്കാളി 
കുരുമുളക്പൊടി
 ഉപ്പ്
നാരങ്ങാ നീര് 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിലേക്ക് നന്നായി പഴുത്ത അവകാഡോ തൊലികളഞ്ഞ് സ്പൂൺ ഉപയോഗിച്ച് പേസ്റ്റ് പരുവത്തിലാക്കുക .ഇതിലേക്ക് സവാളയും തക്കാളിയും ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. കുറച്ച് നാരങ്ങാ നീര് കൂടി ചേർത്ത് നന്നായി ഇളക്കുക. ഈ അവകാഡോ ഡിപ് ബ്രെഡിൽ തേച്ച് കഴിക്കാം. വെറുതെ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അങ്ങനെയുമാകാം.

Tags