രുചികരമായ നെല്ലിക്ക അച്ചാർ തയ്യാറാക്കാം

nellikka achar
nellikka achar

ചേരുവകൾ

    നെല്ലിക്ക
    തേങ്ങ
    പുളി
    ശർക്കര
    ഉഴന്നു പരിപ്പ്
    വറ്റൽമുളക്
    കറിവേപ്പില
    ജീരകം
    ഇഞ്ചി
    നല്ലെണ്ണ
    കടുക്
    കായം

തയ്യാറാക്കുന്ന വിധം

    നൂറ് ഗ്രാം നെല്ലിക്ക കഴുകി ആവിയിൽ  വേവിക്കുക.
    പതിനഞ്ച് മിനിറ്റ് വേവിച്ച നെല്ലിക്കയുടെ കുരു മാറ്റിയെടുക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് നല്ലെണ്ണയൊഴിച്ചു ചൂടാക്കി മൂന്ന് ടേബിൾസ്പൂൺ ഉഴുന്നു പരിപ്പ് ചേർത്ത് വറുക്കുക.
    ഉഴുന്നിൻ്റെ നിറം മാറി വരുമ്പോൾ അഞ്ചോ ആറോ വറ്റൽമുളക്, ഒരു ടീസ്പൂൺ ജീരകം, ചെറിയ കഷ്ണം ഇഞ്ചി, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി, ആവശ്യത്തിന് ഉപ്പ് കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക.
    ഇതിലേയ്ക്ക് വേവിച്ച നെല്ലിക്ക കൂടി ചേർത്ത് അരച്ചെടുക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് രണ്ടോ മൂന്നോ ടേബിൾസ്പൂൺ നല്ലെണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
    ഇതിലേയ്ക്ക് രണ്ട് വറ്റൽമുളക് അരിഞ്ഞത്, അര ടീസ്പൂൺ​ കായം, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക.
    ഇതിലേയ്ക്ക് അരച്ചെടുത്ത മസാല ചേർത്തിളക്കുക.
    അര ടീസ്പൂൺ ശർക്കര പൊടിച്ചതു കൂടി ചേർത്തിളക്കുക. 
 

Tags