ചായയ്ക്ക് കൂട്ടായി ഈന്തപ്പ‍ഴം കൊണ്ടുള്ള കിടിലന്‍ പലഹാരം

google news
eethappazham pori

ആവശ്യമായ ചേരുവകള്‍

1. ഈന്തപ്പഴം (ഡ്രൈ)- 200 gm
2. കശുവണ്ടി പരിപ്പ്
3. മൈദ- 0.5 കപ്പ്
4. അരിപ്പൊടി- 1.5 ടേബിൾ സ്പൂൺ
5. പഞ്ചസാര- 1 ടീസ്പൂൺ
6. ഉപ്പ് ഒരു നുള്ള്
7. ഫുഡ് കളർ (ഓപ്ഷണൽ)
8. വെളിച്ചെണ്ണ
ഈന്തപ്പഴം പൊരി തയ്യാറാക്കുന്ന വിധം


ഈന്തപ്പഴം ഉള്ളിലെ കുരു കളഞ്ഞ് മാറ്റിവെക്കുക. അതിനുള്ളിലേക്ക് കശുവണ്ടി സ്റ്റഫ് ചെയ്യുക. മൈദ, അരിപ്പൊടി,പഞ്ചസാര, ഉപ്പ് ചേരുവകൾ ചേർത്ത് മാവ് തയ്യാറാക്കുക. അല്പ്പം കട്ടിയിൽ വേണം മാവ് തയ്യാറാക്കാൻ. അതിനുശേഷം സ്റ്റഫ് ചെയ്ത ഈന്തപ്പഴം മാവിൽ മുക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.

Tags