വീട്ടിലുള്ള സാധനങ്ങൾ കൊണ്ടുതന്നെ രുചികരമായ കേർഡ്‌റൈസ്‌ തയ്യാറാക്കാം

 CurdRice

ചേരുവകള്‍
അരി- ഒരു കപ്പ്
വെള്ളം- മൂന്ന് കപ്പ്
പാല്‍- അര കപ്പ്
കാരറ്റ്- ഒന്ന്
പച്ചമുളക്- ഒന്ന്
ഇഞ്ചി- ഒരു ടീസ്പൂണ്‍
ഉപ്പ്- ഒരു ടീസ്പൂണ്‍
മല്ലിയില- ഒരുപിടി
എണ്ണ- രണ്ട് ടീസ്പൂണ്‍
കടുക്- രണ്ട് ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ്- രണ്ട് ടീ സ്പൂണ്‍
വെള്ളക്കടല- ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക്- രണ്ട്
കായം- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് തിളപ്പിച്ച് തണുപ്പിച്ച പാലും തൈരും ചേര്‍ക്കാം. ഇതില്‍ പച്ചമുളക്, ഇഞ്ചി, മല്ലിയില, പാകത്തിന് ഉപ്പും വേവിച്ച കാരറ്റും ചേര്‍ത്ത് നന്നായി ഇളക്കാം.

 ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, വെള്ളക്കടല, ഉഴുന്ന് പരിപ്പ്, കറിവേപ്പില, കായം, വറ്റല്‍ മുളക് എന്നിവയിട്ട് നന്നായി വഴറ്റുക. ചോറ് ഒരു ബൗളിലേയ്ക്ക് മാറ്റി ഇപ്പോള്‍ തയ്യാറാക്കിയ ചേരുവ മുകളില്‍ വിതറാം. രുചികരമായ കേർഡ്‌റൈസ്‌ റെഡി.

Tags