രുചികരമായ ചിക്കൻ കറി

chicken curry
chicken curry

വേണ്ട ചേരുവകൾ

ചിക്കൻ- 1 കിലോ

ചെറിയ ഉള്ളി- 15 എണ്ണം

വറ്റൽ മുളക് -13 എണ്ണം

വെളുത്തുള്ളി -8 അല്ലി

ഇഞ്ചി- ചെറിയ കഷ്ണം

പെരും ജീരകം- ഒരു ടേബിൾ ടിസ്പൂൺ

മല്ലിപൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി- ഒരു ടിസ്പൂൺ
ഗ്രാമ്പൂ -4 എണ്ണം
പട്ട – 3 എണ്ണം
കറി വേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ
ഉപ്പ്
തേങ്ങാ പാൽ- ഒരു കപ്പ്
തേങ്ങ കൊത്ത്- കാൽ കപ്പ്

ചിക്കന്റെ മസാലക്കായി ഒരു പാനിൽ ഒരു ടിസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വറ്റൽ മുളക്, കുരുമുളക് പൊടി , പെരും ജീരകം, ചെറിയ കഷ്ണം പട്ട, ഗ്രാമ്പൂ, മല്ലി ചേർത്ത് വറുത്തു എടുക്കണം.അത് ചൂടാറുമ്പോൾ മിക്സിയിൽ ഇട്ടു അരച്ച് എടുക്കണം.


ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചു ചേർക്കുക. കൂടെ ചെറിയ ഉള്ളി, വറ്റൽ മുളക് എന്നിവ ചേർത്ത് നല്ലതുപോലെ വാട്ടുക . വാട്ടിയ ശേഷം അതിലേക്ക് ചിക്കൻ ചേർക്കുക. കൂടെ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് കൂടെ അരച്ച് വച്ച മസാല ചേർക്കുക. ഇതിലേക്ക് തേങ്ങയുടെ കൊത്ത് ചേർക്കുക. ശേഷം ലേശം വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിച്ചെടുത്തതിന് ശേഷം തേങ്ങ പാൽ കൂടി ചേർത്ത് നല്ല പോലെ വറ്റിച്ചെടുക്കുക. രുചികരമായ ചിക്കൻ കറി റെഡി

Tags