ഒരു ബീറ്റ്റൂട്ട് മതി ഹെൽത്തിയും രുചികരവുമായ ജാം തയ്യാറാക്കാൻ

beetroot
beetroot

ചേരുവകൾ

    ബീറ്റ്റൂട്ട്
    ഈന്തപ്പഴം
    വെള്ളം
    പഞ്ചസാര
    തക്കോലം
    ഗ്രാമ്പൂ 
    ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

    രണ്ട് ബീറ്റ്റൂട്ട്  തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ നാലോ അഞ്ചോ ഈന്തപ്പഴം ചേർത്ത് കുറച്ച് വെള്ളം ഒഴിച്ചു വേവിക്കുക.
    വേവിച്ചെടുത്ത ബീറ്റ്റൂട്ടും ഈന്തപ്പഴവും അരച്ചെടുക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് 100 ഗ്രാം പഞ്ചസാരയിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക.
    പഞ്ചസാര അലിഞ്ഞു വരുമ്പോൾ തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്തിളക്കുക.
    വെള്ളം വറ്റി തുടങ്ങുമ്പോൾ അരച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തിളക്കി കുറക്കിയെടുക്കുക.
    നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം. 

Tags