രുചികരമായ അവൽ ഉപ്പുമാവ് തയ്യാറാക്കാം

google news
aval uppumav

രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന രീതിയില്‍ കണക്കാക്കി അവല്‍ നനച്ചു വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പിലയും ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് കടല പരിപ്പ്,കപ്പലണ്ടി എന്നിവ നന്നായി വറുത്തെടുക്കുക.

uppuma

മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കി രണ്ടു മിനിറ്റ് അടച്ചു വേവിക്കുക. രുചികരമായി അവല്‍ഉപ്പുമാവ് റെഡി.

Tags