വിറ്റാമിനുകളുടെ കലവറയായ ഈന്തപ്പഴം കൊണ്ടൊരു വിഭവം ഇതാ

laddu
laddu

വേണ്ട ചേരുവകള്‍

ഈന്തപ്പഴം (കുറച്ചു മയമുള്ള ഉണങ്ങിയ ഈന്തപ്പഴവും, ഫ്രഷ് ഈന്തപ്പഴവും എടുക്കാം) - 20 മുതല്‍ 30 എണ്ണം  
അവൽ - ഒന്നെക്കാൽ കപ്പ്‌ 
അണ്ടിപരിപ്പ് - അര കപ്പ്‌ 
ബദാം - അര കപ്പ്‌ 
കറുത്ത എള്ള് - 3 ടേബിൾ സ്പൂൺ 
വെളുത്ത എള്ള് - 2 ടേബിൾ സ്പൂൺ 
നെയ്യ് - 2 ടേബിൾ സ്പൂൺ 
ഏലയ്ക്കാ പൊടി - അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം 

ആദ്യം നട്സ് ഒന്നു പൊടിച്ചെടുക്കുക. പിന്നീട് അവലും കറുത്ത എള്ളും കൂടി പൊടിച്ചെടുക്കുക. ശേഷം എടുത്തു വെച്ച ഈന്തപ്പഴം കൂടി ഒന്നു അരച്ചെടുക്കുക (വെള്ളം ഇല്ലാതെ). ഇനി ഒരു പാത്രം ചൂടാക്കി പൊടിച്ചു വെച്ചിരിക്കുന്ന അവലും എള്ളും ഒന്നു മൂപിച്ചെടുക്കുക.

 ഇനി നട്സ് കൂടി ഇട്ടു ഒന്നു മൂത്തു വരുമ്പോൾ അരച്ച ഈന്തപ്പഴം ചേർത്തിളക്കുക.  എല്ലാം ഒന്നു യോജിപ്പിച്ചു കുറച്ചു നെയ്യ് കൂടി ഒഴിച്ചു കുറച്ചു ഏലയ്ക്ക പൊടിയും ചേർത്തു ഇളക്കി ഒന്നു തണുത്തു വരുമ്പോൾ ഉരുട്ടി എടുത്തു കുറച്ചു വെള്ള എളളിൽ പൊതിഞ്ഞു എടുക്കുക. ഇതോടെ നല്ല ഹെൽത്തി ലഡ്ഡു റെഡി.

Tags