നിസ്സാരക്കാരനല്ല ഡാർക്ക് ചോക്ലേറ്റ് ,ഗുണങ്ങൾ അനവധി

dark chocolate

ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റും, ധാതുലവണങ്ങളും, കുറഞ്ഞ പഞ്ചസാരയുമാണ് ഡാര്‍ക്ക് ചോക്ലേറ്റിന്റെ പ്രത്യേകത. എങ്കിലും കൊഴുപ്പുകളും ഊര്‍ജനിലയും അല്പം ഉയര്‍ന്ന അളവിലാണ്. ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. 90 ശതമാനത്തോളം കൊക്കോ സോളിഡുകള്‍ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്


* ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ നില വര്‍ധിപ്പിക്കുകയും ചെയ്യുന്നു


* രക്തചംക്രമണം മെച്ചപ്പെടുത്താനും, രക്തസമ്മര്‍ദം നിയന്ത്രിക്കാനും, ഹൃദയാരോഗ്യത്തെ മികച്ചതാക്കാനും സഹായിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ കൊക്കോയിൽ അടങ്ങിയിരിക്കുന്നു


* കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കുന്നു, കൂടാതെ ദീര്‍ഘനാളത്തെ മിതമായ ഉപയോഗം പ്രമേഹ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതായും പഠനങ്ങള്‍ പറയുന്നു

chocolate
* ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കാനും ഓക്‌സിഡേറ്റിവ് സ്‌ട്രെസ് കുറയ്ക്കാനും ഇതിലെ ഫ്‌ളേവനോള്‍സ്, പോളിഫിനോള്‍സ് എന്നിവ സഹായിക്കുന്നു.

* ഒരുപരിധിവരെ മാനസിക സമ്മര്‍ദം, പിരിമുറുക്കം തുടങ്ങിയവ നിയന്ത്രിക്കാൻ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ സഹായകരമാണ്

* ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. വാതം, പ്രമേഹം എന്നീ രോഗാവസ്ഥകളിലുള്ളവർക്ക് ഈ ഗുണങ്ങള്‍ പ്രയോജനകരമാണ്

* ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ളേവനോയ്ഡുകള്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവ ദഹനവും മെറ്റബോളിസവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

* ഇന്‍സുലിന്‍ പ്രവര്‍ത്തനം നിയന്ത്രിക്കാനും അതുവഴി വയര്‍ നിറഞ്ഞ തോന്നല്‍ ഉളവാക്കാനും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധിക്കും

* ഇരുമ്പ്, കോപ്പര്‍, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫ്‌ളേവനോയ്ഡ് എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്

* കുട്ടികളിലെ ഓർമശക്തി മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും, തലച്ചോറിലെ ന്യൂറോണുകളെ ഫ്‌ളവനോയ്ഡുകള്‍ സംരക്ഷിക്കുന്നതിനാലാണ് ഇത്.


* വയറിലെ ഗുണകരമായ സൂക്ഷ്മജീവികളെ സംരക്ഷിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതുവഴി കഴിയും

* ഡാര്‍ക്ക് ചോക്ലേറ്റിന്റെ സ്ഥിരമായുള്ള ഉപയോഗം വഴി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
 

Tags