ചോറ് കൊണ്ട് നല്ല കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ ?

google news
Chicken – Paneer Cutlet

ചേരുവകള്‍

1. ചോറ് -ഒരു കപ്പ്

2. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒന്ന്

3. സവാള – ഒന്ന്

4. പച്ചമുളക് – രണ്ടെണ്ണം

5. ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂണ്‍

6. കറിവേപ്പില – ഒരു തണ്ട്

7. മുളകുപൊടി – രണ്ട് ടീസ്പൂണ്‍

8. ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍

9. കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍

10. മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

11. മുട്ട – ഒന്ന്

12. റൊട്ടിപ്പൊടി – ആവശ്യത്തിന്

13. ഉപ്പ് – ആവശ്യത്തിന്

14. എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക.

എണ്ണ ചൂടായിവരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് ഇഞ്ചി പേസ്റ്റ്, ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില, ആവശ്യത്തിനു ഉപ്പ് എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.

ശേഷം പൊടികള്‍ ചേര്‍ത്ത് വഴറ്റുക. എണ്ണയൊക്കെ മാറി ഡ്രൈ ആയിവരണം.

Tags