കസ്റ്റാർഡ് നട്‌സ് ഫ്രൂട്ട്സ്

dfghnm
dfghnm

ചേരുവകൾ:

    കസ്റ്റാർഡ് പൗഡർ - 3 ടീ സ്പൂൺ
    വനില എസ്സെൻസ് - 3 ഡ്രോപ്‌സ്
    പാൽ - 500 മി.ലി.
    പഞ്ചസാര - ആവശ്യത്തിന്
    നട്‌സ് ഫ്രൂട്ട്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു സോസ് പാനിൽ പാൽ ഒഴിച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് പഞ്ചസാര, കുറച്ച് പാലിൽ കസ്റ്റാർഡ് പൗഡർ എന്നിവ മിക്സ് ചെയ്ത് എടുക്കണം. ചെറിയ തീയിൽവെച്ച് കട്ടയാകാതെ ഇത് ഇളക്കിക്കൊണ്ടിരിക്കണം. കുറുകിവരുമ്പോൾ തീ ഓഫ്‌ ചെയ്യുക. ചൂട് പോയതിനുശേഷം ഇതിലേക്ക് വനില എസ്സെൻസ്, നട്‌സ്, മുറിച്ചുവെച്ച പഴങ്ങൾ എന്നിവ ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് വിളമ്പാം.

Tags