ചോറിനു കറി ആയില്ലേ ? എളുപ്പം തയ്യറാക്കാം ഇത്
Sep 24, 2024, 10:30 IST
മുളപ്പിച്ച ചെറുപയർ- 1 കപ്പ്
സവാള- 1 (ഇടത്തരം വലുപ്പത്തിൽ ചെറുതായി അരിഞ്ഞത്)
തക്കാളി-1 ( ചെറുതായി അരിഞ്ഞത്)
സാലഡ് കുക്കുമ്പർ- 1 (ചെറുതായി അരിഞ്ഞത്)
മല്ലിയില-(ആവശ്യത്തിന്)
കുരുമുളക്- (ആവശ്യത്തിന്)
നാരങ്ങാ നീര്- ( 1 ടേബിൾ സ്പൂൺ)
ഉപ്പ്- ( ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
ആവശ്യാനുസരണം വേവിച്ചതോ അല്ലാത്തതോ ആയ മുളപ്പിച്ച ചെറുപയർ ഒരു ബൗളിൽ എടുക്കുക. തക്കാളി, ഉള്ളി, സാലഡ് കുക്കുമ്പർ , എന്നിവ പറഞ്ഞിരിക്കുന്ന അളവിൽ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുരുമുളക് നാരങ്ങാ നീര്, ഉപ്പ് , ,മല്ലിയില എന്നിവയും ചേർത്ത് നന്നായി ഇളക്കി വിളമ്പാം.