പൈനാപ്പിള്‍ കൊണ്ടൊരു കറി ഉണ്ടാക്കാം

google news
curry

ചേരുവകള്‍

മാങ്ങാ (മൂത്തത്) – 1 കപ്പ്

പൈനാപ്പിള്‍- 1 കപ്പ്

പച്ചമുളക് – 4

കറിവേപ്പില

നാളികേരം – 1 കപ്പ്

വെളുത്തുള്ളി – 2

ജീരകം – 1/2 ടീസ്പൂണ്‍

ഉണക്കമുളകു ചതച്ചത് – 1/2 ടീസ്പൂണ്‍

ചെറിയ ഉള്ളി – 2

തൈര് – 1/2 കപ്പ്

ചെറിയ ഉള്ളി – 4

കടുക് – 1 ടീസ്പൂണ്‍

ഉണക്ക മുളക് – 3എണ്ണ

ഉപ്പ്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചട്ടിയില്‍ മാങ്ങയും പൈനാപ്പിളും പച്ചമുളകും കറിവേപ്പിലയും വെള്ളവും ഉപ്പും ചേര്‍ത്ത് പാത്രം അടച്ചുവച്ചു വേവിക്കുക.

ഗ്രൈന്‍ഡറില്‍ തേങ്ങയും ഉള്ളിയും വെളുത്തുള്ളിയും ജീരകവും ചതച്ചമുളകും കുറച്ചു വെള്ളവും ചേര്‍ത്തരച്ചു വയ്ക്കുക.

മാങ്ങാ വെന്തു കഴിഞ്ഞു ഉടച്ചെടുക്കുക, പൈനാപ്പിള്‍ ഉടയ്ക്കണ്ട

ഇതില്‍ അരച്ച തേങ്ങാ ചേര്‍ത്ത് യോജിപ്പിക്കുക.

ഒരു തിളവന്നുകഴിഞ്ഞു തീ ഓഫ് ചെയ്യുക.

കറി തണുത്തുകഴിഞ്ഞു തൈര് ചേര്‍ക്കുക.

പാനില്‍ എണ്ണയൊഴിച്ചു കടുകും ഉള്ളിയും ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ചു കറിയില്‍ ചേര്‍ക്കുക.

Tags