ഔഷധ മൂല്യമുള്ള കറിവേപ്പില കറി

google news
curry

ആവശ്യമുള്ളത്

    കറിവേപ്പില 50 ഗ്രാം( ഒരു പിടി)
    ചെറിയ ഉള്ളി 100 ഗ്രാം
    വെളുത്തുള്ളി ആറ് അല്ലി
    ചുവന്ന മുളക് നാലെണ്ണം
    കുരുമുളക് കാൽ ടീസ്‌പൂൺ
    പുളി ഒരു നെല്ലിക്ക വലിപ്പത്തിൽ
    ഉപ്പ് പാകത്തിന്
    എണ്ണ പാകത്തിന്
    കടുക്, ഉഴുന്നുപരിപ്പ്, കായപ്പൊടി വറവിടാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

കറിവേപ്പില, ചുവന്ന മുളക്, കുരുമുളക് എന്നിവ അൽപം എണ്ണയിൽ ചൂടാക്കി എടുക്കുക. ഇതിനുശേഷം കറിവേപ്പില, പുളി, ചുവന്ന മുളക്, കുരുമുളക്, ഉപ്പ് ഇവ ഒന്നിച്ചിട്ടു നേർമയായി അരച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടായ ശേഷം കടുക്, ഉഴുന്നു പരിപ്പ്, കായപ്പൊടി ഇവ ചേർത്തു വറവിടുക.

ചെറിയ ഉള്ളിയും വെളുത്തുള്ളിയും അരിഞ്ഞത് ഇട്ടു വഴറ്റുക. അരച്ച കൂട്ട് ഇതിൽ ചേർത്തു തിളച്ചു കട്ടിയായ ശേഷം വാങ്ങുക. നല്ലെണ്ണയൊഴിച്ചാൽ കറിക്കു സ്വാദേറും.

Tags