കാബേജും തക്കാളിയും ഉപയോഗിച്ച് കിടിലന്‍ കറി

Chilli curry with cabbage and tomatoes
Chilli curry with cabbage and tomatoes

ചേരുവകള്‍

സാമ്പാര്‍ പരിപ്പ് – 100 ഗ്രാം

കാബേജ് – 300 ഗ്രാം

പച്ചമുളക് – 5 എണ്ണം

ചെറിയ ഉള്ളി – 7 എണ്ണം

വലിയ ഉള്ളി – 2 എണ്ണം

തക്കാളി – 2 എണ്ണം

വെളുത്തുള്ളി – 3 അല്ലി

തേങ്ങാ ചിരകിയത് – 1 കപ്പ്

മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍

വലിയ ജീരകം – കാല്‍ ടീസ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

വറ്റല്‍മുളക് – 5 എണ്ണം

കറിവേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാത്രത്തില്‍ വെള്ളം എടുത്ത് പരിപ്പ്, മഞ്ഞള്‍പൊടി, വെളുത്തുള്ളി, വലിയ ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ വേവിച്ചെടുക്കുക.

ഇതിലേക്ക് നേരത്തേ കൊത്തിയരിഞ്ഞു വച്ചിരിക്കുന്ന ക്യാബേജ് കൂടി ചേര്‍ത്തിളക്കുക.

ഇത് നന്നായി വെന്തു വരുമ്പോഴേക്കും തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുത്തത് കൂടിച്ചേര്‍ത്ത് തിളപ്പിച്ച് അടുപ്പില്‍ നിന്നും വാങ്ങാം.

അടുത്തതായി വറ്റല്‍മുളകും കടുകും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ വറുത്ത് കറിയ്ക്കു മുകളിലായി തൂവി കൊടുക്കുക.

Tags