ക്രിസ്പി പൂരി തയ്യാറാക്കാം
ഒരു പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേര്‍ക്കുക. ശേഷം മാവിലേക്ക് കുറച്ചു കൂടുതല്‍ വെള്ളം ചേര്‍ക്കുക. എന്നിട്ട് കുറച്ചു ലൂസ് പരുവത്തില്‍ മാവിനെ കലക്കിയെടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ക്കുക.
എന്നിട്ട് പാനില്‍ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കി കൊടുക്കുക. ഇനി പാനില്‍ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോള്‍ ഫ്‌ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കുറച്ചു മൈദമാവ് കൂടി ചേര്‍ത്ത് കൊടുക്കുക.
പിന്നീട് മൈദ മാവില്‍ നല്ലപോലെ മിക്സാക്കി എടുക്കുക. എന്നിട്ട് മാവിനെ നല്ലപോലെ ഉരുട്ടിയെടുക്കുക. ഉരുട്ടിയെടുത്ത ഓരോ മാവും പ്രസ്സില്‍ വെച്ച് പരത്തുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് എണ്ണ നല്ലപോലെ ചൂടായി വരുമ്പോള്‍ പരത്തി വച്ചിട്ടുള്ള ഓരോ മാവും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.ശേഷം തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. മാവ് കുഴക്കാതെയും, പരത്താതെയും, തയ്യാറാക്കി എടുക്കാവുന്ന നല്ല സോഫ്റ്റ് പൂരിയാണിത്.