ക്രിസ്പ്പിയായി നെയ്മീൻ വറുത്തെടുക്കാം
Sep 27, 2024, 14:35 IST
ചേരുവകൾ
വറ്റൽമുളക്
പുളി
വെളുത്തുള്ളി
കുരുമുളക്
ഉപ്പ്
മഞ്ഞൾപ്പൊടി
എണ്ണ
തയ്യാറാക്കുന്ന വിധം
നെയ്മീൻ കഴുകി വൃത്തിയാക്കി വട്ടത്തിൽ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.
ഏഴോ എട്ടോ വറ്റൽമുളക് വെള്ളത്തിൽ കുതിർത്തു വെച്ചത്, നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തു വെച്ചത്, അൽപ്പം കുരുമുളക്, ആവശ്യത്തിന് ഉപ്പ്, കുറച്ച് മഞ്ഞൾപ്പൊടി എന്നിവ അരച്ചെടുക്കുക.
മാറ്റി വെച്ചിരിക്കുന്ന നെയ്മീനിൻ്റെ ഇരുവശങ്ങളിലും ഇത് പുരട്ടി പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ മാറ്റി വെയ്ക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മീൻ കഷ്ണങ്ങൾ വെച്ച് ഇരു വശങ്ങളും വറുത്തെടുക്കുക.