നല്ല ക്രിസ്പി ബജ്ജി കഴിക്കാൻ കൊതി തോന്നുന്നുണ്ടോ?
Sep 25, 2024, 11:50 IST
ചേരുവകൾ
സവാള
മുളുകുപൊടി
ഉപ്പ്
പുളിവെള്ളം
കടലപൊടി
മൈദ
മുളകുപൊടി
മഞ്ഞൾപ്പൊടി
കായം
വെള്ളം
ബജ്ജി മുളക്
തയ്യാറാക്കുന്ന വിധം
ബജ്ജി മുളക് കഴുകി നടുവെ പിളർന്ന് മാറ്റി വെയ്ക്കുക.
ഒരു പാത്രത്തിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതെടുത്ത്, അൽപ്പം മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വാളൻപുളി കുതിർത്ത വെള്ളം എന്നിവ ഒഴിച്ച് തിരുമിയെടുക്കുക.
നടുവെ പിളർന്ന മുളകിനുള്ളിലേയ്ക്ക് ഇത് വെയ്ക്കുക.
ഒരു പാത്രത്തിൽ കുറച്ച് കടലമാവ്, മൈദ, മഞ്ഞൾപ്പൊടി, മുളകുപൊടി, കായം എന്നിവ ചേർത്ത് അൽപ്പം വെള്ളം കൂടി ഒഴിച്ചിളക്കി മാവ് തയ്യാറാക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മുളക് മാവിൽ മുക്കി വറുത്തെടുക്കൂ.