ഞണ്ട് കൊണ്ട് തയ്യാറാക്കാം ടേസ്റ്റി ഓംലറ്റ്..

omlet

കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് ഞണ്ട്. ഇത്രയേറെ ഗുണങ്ങൾ ഉള്ള ഞണ്ട് ഇപ്പോഴും കറിവച്ചും റോസ്‌റ് ഉണ്ടാക്കിയും മാത്രം കഴിക്കാതെ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. 

ചേരുവകൾ

സവാള- ഒന്ന്
പച്ചമുളക്- രണ്ട്
മുട്ട- നാലെണ്ണം
ഞണ്ട്- മൂന്നെണ്ണം
മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
കുരുമുളകുപൊടി- -രു ടീസ്പൂൺ
ഗരംമസാല- രണ്ട് ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഞണ്ട് വൃത്തിയാക്കി കാൽടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പുരട്ടി ചെറുതായി ഇടിച്ചെടുക്കുക. ശേഷം ഇഡ്ഡലി തട്ടിൽ വേവിക്കാൻ വേവിക്കുക. പത്തുമിനിറ്റ് വെന്തതിനു ശേഷം ആറാൻ വെക്കുക. ശേഷം ഞണ്ടിന്റെ മാംസഭാഗം നീക്കി വെക്കുക. രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞുവച്ച സവാളയിട്ട് വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച പച്ചമുളക് ഇടുക. വഴന്നു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, രണ്ട് ടീസ്പൂൺ ഗരംമസാല എന്നിവ ചേർക്കുക. മസാല പിടിച്ചു വരുമ്പോൾ ഞണ്ട് ചേർത്തുകൊടുക്കുക. നന്നായി വഴറ്റിയെടുത്തതിനു ശേഷം അടിച്ചുവച്ച മുട്ടയിലേക്ക് ഈ മിശ്രിതം ചേർക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണയൊഴിച്ച് ഓംലെറ്റ് തയ്യാറാക്കാം.

Tags