കൂൺ പാചകം ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ഓർത്തിരിക്കുക


ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപകടകാരികളായ അപരന്മാരുള്ളതാണ് കൂൺ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നത്. തിരിച്ചറിഞ്ഞിട്ടുള്ള വിഷ കൂണിൽ 10 എണ്ണം മരണകാരണമാകുന്ന അത്യുഗ്ര വിഷമുള്ളവയാണ്. പതിനെട്ടോളം വിഷ കൂണുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ശർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്കും കാരണമാകുന്നവയാണ്.
ഭക്ഷ്യയോഗ്യമായ കൂണുകളേയും വിഷകൂണുകളേയും തിരിച്ചറിയാൻ എളുപ്പവഴികൾ ഒന്നും തന്നെ ഇല്ല എന്നത് കൂണിനെ കഴിക്കാനായി തെരഞ്ഞുടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത വർധിപ്പിക്കുന്നു. ശാസ്ത്രീയമായ വർഗ്ഗീകരണമാണ് വിഷകൂണുകളേയും ഭക്ഷ്യയോഗ്യമായ കൂണുകളേയും തിരിച്ചറിയാനുള്ള ഏക വഴി.
വിഷ കൂണുകളെ പറ്റി പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. അതും കൂൺ ഭക്ഷ്യവിഷബാധക്ക് കാരണമാണ്. കൂണുകളുടെ മാക്രോ, മൈക്രോ സ്വഭാവങ്ങൾ വിലയിരുത്തണിയാണ് കൂണുകളെ ഭക്ഷ്യയോഗ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കൂ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കൂണുകളുടെ നിറം, സ്വാദ്, മണം തുടങ്ങിയവക്ക് കൂണിനുള്ളിൽ അടങ്ങിയിരിക്കുന്ന വിഷാംശവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ്.

അതു പോലെ തന്നെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് കൂണുകളിൽ അടങ്ങിയിരിക്കുന്ന മിക്ക വിഷാംശവും ചൂടാക്കിയാൽ നശിക്കാത്തവയാണ്. ആയതിനാൽ തന്നെ പാചകം ചെയ്താലും മഞ്ഞൾപൊടി ഇട്ടാലുംവിഷാംശം ഭക്ഷണത്തിൽ നിലനിൽക്കുമെന്നും അത് ജീവനു ഭീഷണിയാകുമെന്നും ഓർക്കേണ്ടതാണ്. അതിനാൽ പറമ്പുകളിലെ കൂണുകൾ ഭക്ഷ്യയോഗ്യമാണ് എന്ന് സ്വയം തീരുമാനം എടുക്കരുത്.
Tags

തെയ്യാട്ട മഹോത്സവത്തിനൊരുങ്ങി അനന്തപുരി ; കാത്തിരിക്കുന്നത് ഭക്തിയുടേയും അത്ഭുതത്തിന്റെയും നിറച്ചാർത്ത്
ഉത്തരമലബാറിലെ അനുഷ്ടാന കലയായ തെയ്യാട്ടം ആദ്യമായി തിരുവിതാംകൂറിലേക്ക് എത്തുന്നു. പൂർണമായും ആചാരാനുഷ്ടാനങ്ങൾ പാലിച്ചു കൊണ്ട് ആദ്യമായി വേണാട്ട് രാജ്യത്ത് നടക്കുന്ന തെയ്യാട്ട മഹോത്സവം മാർച്ച് 19,20,21 തീ