എളുപ്പത്തിൽ ഉണ്ടാക്കാം ഒരു അടിപൊളി കുക്കീസ്‌

cookies
cookies

ചേരുവകൾ

മൈദ - രണ്ട് കപ്പ്

പൊടിച്ച പഞ്ചസാര - അര കപ്പ്

നെയ്യ്( റൂം

ടെമ്പറേച്ചറിൽ ആക്കിയത്) - അരക്കപ്പ്

ബേക്കിങ് പൗഡർ - ഒരു ടീസ്പൂൺ

ഉപ്പ്  - അര ടീസ്പൂൺ

വാനില എസ്സൻസ് - ഒരു ടീസ്പൂൺ

മുട്ട - ഒന്ന്

നാരങ്ങാത്തൊലി ഗ്രേറ്റ് ചെയ്തത് - അര ടീസ്പൂൺ

നാരങ്ങ നീര് - 2 ടേബിൾ സ്പൂൺ

ചുക്ക് പൊടി - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ നെയ്യൊഴിച്ച് കൊടുക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് ഒരു മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് ഇനി എസ്സൻസും, നാരങ്ങാനീരും, നാരങ്ങാ തൊലി ഗ്രേറ്റ് ചെയ്തതും ചേർത്ത് യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് മൈദയും ബേക്കിങ് പൗഡറും ഉപ്പും ചേർക്കാം, ശേഷം ചുക്കുപൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം.

ഇനി മാവ് കൈ കൊണ്ട് കുഴച്ച് സോഫ്റ്റാക്കിയെടുക്കണം. ഇനി ഒരു ടേബിൾ സ്പൂൺ അളവിൽ ബാറ്റർ എടുത്ത് കൈകൊണ്ട് ഉരുട്ടി  ചെറുതായി ഒന്ന് അമർത്തിയശേഷം ബട്ടർ പേപ്പർ ഇട്ടു വച്ച ട്രേയിൽ നിരത്തി കൊടുക്കാം. ഇങ്ങനെയെല്ലാം ചെയ്തെടുക്കാം. ഇത് പ്രീഹീറ്റ് ആയികിടക്കുന്ന ഓവനിൽ വച്ച് 170° ചൂടിൽ12 മുതൽ 15 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം. അതിനുശേഷം 10 മിനിറ്റ് ട്രേയിൽ തന്നെ ഇരുന്ന് തണുക്കാൻ അനുവദിക്കുക. ജിഞ്ചർ ലെമൺ കുക്കീസ് തയാറായികഴിഞ്ഞു.

Tags