കോഫി കാരമൽ മിൽക്ക് പുഡ്ഡിം​ഗ് വീട്ടിൽ തയ്യാറാക്കാം

Coffee Caramel Milk Pudding can be prepared at home
Coffee Caramel Milk Pudding can be prepared at home

വേണ്ട ചേരുവകൾ

    പാൽ                                       2 കപ്പ്
    കോൺ ഫ്ളോർ                കാൽ കപ്പ്
    പഞ്ചസാര                          അരക്കപ്പ്
    കാപ്പി പൊടി                     1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം അരക്കപ്പ് പാൽ ഒരു ബൗളിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് കോൺ ഫ്ളോർ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു പാനിൽ അൽപം വെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞ് ബൗൺ നിറമാകുന്നത് വരെ ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് പഞ്ചസാര പാവിലേക്ക് പാൽ ചേർക്കുക. ശേഷം മിക്സ് ചെയ്ത് നന്നായി യോജിപ്പിച്ചെടുക്കുക. 

ശേഷം അതിലേക്ക് കാപ്പി പൊടി ഇടുക. നന്നായി കട്ടിയാകുന്നത് വരെ മിക്സ് ചെയ്ത് എടുക്കുക. തണുത്ത് കഴിഞ്ഞാൽ ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഫ്രീസറിൽ തണുക്കാൻ സെറ്റാകാനായി വയ്ക്കുക. രണ്ടോ മൂന്നോ മണിക്കൂർ ഫ്രീസറിൽ തന്നെ സൂക്ഷിക്കുക. പുഡ്ഡിം​ഗിന് മുകളിൽ അൽപം കൊക്കോ പൗഡർ വിതറിയ ശേഷം കഴിക്കുക.  

Tags