രുചികരമായ കോഫി കേക്ക് തയ്യാറാക്കാം
ഒരു ബൗളിന് മുകളിലേക്ക് അരിപ്പ വെച്ചുകൊടുത്ത് അതിലേക്ക് 150 ഗ്രാം മൈദ, ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് കൊടുത്ത് അരിച്ചു ബൗളിലേക്ക് ഇടുക, ഇതിലേക്ക് 75 ഗ്രാം പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ ചേർക്കാം, ഒരു പിഞ്ച് ഉപ്പും ,കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കുക, ശേഷം ഒരു മുട്ട പൊട്ടിച്ച് ചേർക്കാം.
കൂടെ 125 ഗ്രാം തൈരും, 50 ഗ്രാം മേൽറ്റഡ് ബട്ടറും ചേർത്ത് മിക്സ് ചെയ്ത് ബാറ്റർ റെഡിയാക്കാം, ഒരു കേക്ക് ടിന്നിലേക്ക് നന്നായി ബട്ടർ തേച്ചുപിടിപ്പിച്ചു കൊടുത്തു, അല്പം പൊടി ഇട്ടതിനുശേഷം ഈ ബാറ്റർ ചേർത്തു കൊടുക്കാം. ഒരു ബൗളിലേക്ക് 230 ഗ്രാം ചീസും , 40 ഗ്രാം പഞ്ചസാരയും, ഒരു മുട്ടയും ചേർത്തു കൊടുത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക, ശേഷം കേക്ക് ടിന്നിലേക്ക് ഒഴിക്കാം ,വീണ്ടും ഒരു ചെറിയ ബൗൾ എടുത്ത് 50 ഗ്രാം മൈദയും, 25 ഗ്രാം പഞ്ചസാരയും, 25 ഗ്രാം ബട്ടറും ചേർത്തുകൊടുത്തു കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.
ഇതിനെ മുകളിലായി വിതറി കൊടുക്കണം, ഏറ്റവും മുകളിലായി ബദാം ക്രഷ് ചെയ്തത് കൂടി ഇട്ടു കൊടുക്കാം.ശേഷം കേക്ക് ടിൻ ഓവനിലേക്ക് വെച്ച് നന്നായി bake ചെയ്തെടുക്കാം, ശേഷം ടിന്നിൽ നിന്ന് മാറ്റി മുറിച്ചെടുത്ത് കഴിക്കാം.