കടലമാവും കോഫി പൗഡറും ഉണ്ടോ ? എങ്കിൽ രുചികരമായ ഒരു ഐറ്റം തയ്യാറാക്കാം ...
ആവശ്യമായ ചേരുവകൾ...
മൈദ : അരക്കപ്പ്
കടലമാവ് :അരക്കപ്പ്
ഇൻസ്റ്റന്റ് കോഫി പൗഡർ : മുക്കാൽ ടേബിൾ സ്പൂൺ
പൊടിച്ച പഞ്ചസാര : ഒന്നേകാൽ കപ്പ്
നെയ് : 200ഗ്രാം
പിസ്ത/കശുവണ്ടി -ആവശ്യത്തിന്.
തയാറാക്കുന്ന വിധം...
ഒരുപാനിൽ നെയൊഴിച്ചു ചൂടാക്കി കടലമാവും മൈദയും കൂടെ റോസ്റ്റ് ചെയ്‌തെടുക്കുക. കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാവും നെയ്യുംകൂടി ഒരു കുറുകിയ പരുവത്തിൽ എത്തണം അതാണ് പാകം. ആവശ്യമെങ്കിൽ മാത്രം കൂടുതൽ നെയ് ചേർക്കാം. പച്ചമണം മാറി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ചെറുചൂടുള്ളവെള്ളത്തിൽ കോഫി പൗഡർ കലക്കിയത് ചേർത്ത് തുടരെയിളക്കുക.
പാനിൽ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ സ്റ്റോവ് ഓഫ് ചെയ്ത് 5-7മിനുട്ട് തണുക്കാനായി വെക്കുക. ഇതിലേക്കു പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യമെങ്കിൽ കൈകൊണ്ട് കുഴച്ചെടുക്കാം. ഒരു മോൾഡിലോ സ്റ്റീൽ പാത്രത്തിലോ ബട്ടർ പേപ്പർ വെച്ചശേഷം ചെറുതായി നുറുക്കിയ നട്സ് വിതറി അതിനുമുകളിൽ തയ്യാറാക്കിയ ബർഫി മിക്സ് ചേർത്ത് ഒരു സ്പൂൺ കൊണ്ട് ലെവൽ ചെയ്തെടുക്കുക. 30-45മിനുട്ട് വരെ ഫ്രിഡ്ജിലോ അല്ലാതെയോ വെച്ച് സെറ്റ് ചെയ്തു ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു കഴിക്കാം.