മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെയിഷ്ടമാകുന്ന കോക്കനട്ട് ചോക്ലേറ്റ് ഉണ്ടാക്കിയാലോ

cocunut chocolate

ചേരുവകള്‍

    ഡെസിക്കേറ്റഡ് കോക്കനട്ട്- രണ്ട് കപ്പ്
    തേന്‍- നാല് ടേബിള്‍സ്പൂണ്‍
    വെളിച്ചെണ്ണ- അഞ്ച് ടേബിള്‍സ്പൂണ്‍
    വാനില- ഒരു ടീസ്പൂണ്‍
    ഡാര്‍ക്ക് ചോക്ലേറ്റ്- 130 ഗ്രാം

തയ്യാറാക്കുന്ന വിധം

ഡെസിക്കേറ്റഡ് കോക്കനട്ട് ഒരു ബ്ലെന്‍ഡറിലിട്ട് ഒന്നടിക്കുക. അതൊരു ബൗളിലേക്ക് മാറ്റി, തേനും വെളിച്ചെണ്ണയും വാനിലയും ചേര്‍ക്കുക. എന്നിട്ട് നന്നായി യോജിപ്പിക്കുക. ഈ കൂട്ടില്‍നിന്ന് ഓരോ ഉരുളകളുരുട്ടി വെക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി, 30 മിനിട്ട് ഫ്രിഡ്ജില്‍ വെക്കണം. ഓവനില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉരുക്കുക. ഓരോ കോക്കനട്ട് ഉരുളകളും ചോക്ലേറ്റില്‍ മുക്കിയെടുത്ത് ലൈന്‍ ചെയ്ത ബേക്കിങ് ഷീറ്റില്‍ നിരത്തുക. അതിനുമുകളില്‍ ചോക്ലേറ്റ് ഉരുക്കിയതൊഴിച്ച് ഫ്രിഡ്ജില്‍ വെക്കാം.

Tags