തേങ്ങ ചട്ണി തയ്യാറാക്കാം

coconut chutney
coconut chutney


ഇത് തയ്യാറാക്കാനായി മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ, ഒരു ടീസ്പൂൺ പൊട്ടുകടല, ഒരു ടേബിൾ സ്പൂൺ കപ്പലണ്ടി, രണ്ട് പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം .

 ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം കടുകും, ചെറിയ ജീരകവും ചേർത്ത് നന്നായി പൊട്ടിക്കുക ഇതിലേക്ക് രണ്ടു നുള്ള് കായവും,രണ്ട് ഉണക്കമുളകും ,കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ച് ചട്ണി യിലേക്ക് ചേർക്കാം.

Tags