ചോക്ലേറ്റ് സാൻഡ്‌വിച്ച് ഇങ്ങനെ തയ്യാറാക്കൂ...

chocolatesandwich

വേണ്ട ചേരുവകൾ...

ബ്രെഡ് സ്ലൈസസ്                    10 എണ്ണം
ഡാർക്ക്‌ ചോക്ലേറ്റ്                    കാൽ കപ്പ്
ചോക്ലേറ്റ് സിറപ്പ്                       കാൽ കപ്പ്
വെണ്ണ                                          കാൽ കപ്പ്
ചോക്ലേറ്റ് ബോൾസ്               ഡെക്കറേറ്റ് ചെയ്യാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ബ്രെഡിന്റെ രണ്ട് വശത്തും വെണ്ണ നന്നായി പുരട്ടി ദോശകല്ലിലോ, സാൻഡ്‌വിച്ച് മേക്കറിലോ നന്നായി ചൂടാക്കി എടുക്കുക. മൊരിഞ്ഞ ബ്രഡിലേഡ്ലേക്ക് ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്കു ചോക്ലേറ്റ് പീസ് ചെറുതായി അരിഞ്ഞതും ചേർത്ത് മുകളിൽ പല നിറത്തിലെ ചോക്ലേറ്റ് ബോൾസ് കൂടെ ചേർത്ത് വീണ്ടും സാൻഡ്‌വിച്ച് മേക്കറിൽ വച്ചു നന്നായി ചൂടാക്കി എടുക്കുക. സ്പെഷ്യൽ ചോക്ലേറ്റ് സാൻഡ്‌വിച്ച് റെഡിയായി...

Share this story