ചോക്ലേറ്റ് പുഡിങ് തയ്യാറാക്കാം

bgkm
bgkm


ബേക്ക് പോലും ചെയ്യാതെ കിടിലൻ ചോക്ലേറ്റ് പുഡിങ് തയ്യാറാക്കാം.ആദ്യം കുറച്ച് ചോക്ലേറ്റ് ബിസ്ക്കറ്റുകൾ മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം മെൽറ്റഡ് ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കണം, ശേഷം ഒരു കേക്ക് മോൾഡിലേക്ക് ചേർത്തു കൊടുത്ത് ടൈറ്റ് ആയി സെറ്റ് ചെയ്യാം, മറ്റൊരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തെടുക്കുക.

 കൂടെ ക്യാരമൽ സിറപ്പും, മൂന്ന് ടേബിൾ സ്പൂൺ കൊക്കോ പൗഡറും ചേർക്കണം ക്രീം ചീസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യണം, ശേഷം ഇതിനെ കേക്ക് മോൾഡിൽ ബിസ്ക്കറ്റ് പൗഡർ മുകളിലായി ചേർത്ത് കൊടുക്കാം, ഒന്നര കപ്പ് ചോക്കോ ചിപ്സിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് മെൽറ്റ് ചെയ്തെടുക്കുക ഇതിനെ തണുപ്പിച്ച കേക്കിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇതിനെ പ്ലാസ്റ്റിക് റാപ്പർ കൊണ്ട് കവർ ചെയ്ത് രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം,ശേഷം മോൾഡിൽ നിന്നും മാറ്റി മുറിച്ചെടുത്ത് കഴിക്കാം.

Tags