ഇത് കുട്ടികൾക്ക് ഇഷ്ടമാകും

chocolate milkshake

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍- അര ലിറ്റര്‍
കൊക്കോ പൗഡര്‍- നാലു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- നാലു ടേബിള്‍ സ്പൂണ്‍ (മധുരം ഓരോരുത്തരുടെയും ഇഷ്ടത്തിന് ക്രമീകരിക്കാം)
ചോക്കലേറ്റ് ഹോര്‍ലിക്സ്- രണ്ടു സ്പൂണ്‍ (പകരം ബൂസ്റ്റോ, ബോണ്‍ വിറ്റയോ ഉപയോഗിക്കാം)
നട്ട്സ്, ചെറി, ടൂട്ടി ഫ്രൂട്ടി- മൂന്നു സ്പൂണ്‍ വീതം
ഐസ്ക്രീം (ചോക്കലേറ്റ് അല്ലെങ്കില്‍ വാനില )- ഒരു സ്കൂപ്പ്

തയാറാക്കുന്ന വിധം

പാല്‍ തിളപ്പിച്ച് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് കുറച്ച് കട്ടിയാക്കി എടുക്കുക (തിളപ്പിക്കാതെയും ഉപയോഗിക്കാം). മിക്സിയില്‍ പകുതി പാല്‍, കൊക്കോ പൗഡര്‍, പഞ്ചസാര എന്നിവ നന്നായി അടിക്കുക.

ഇതിലേക്ക് ബാക്കി പാലു കൂടി ഒഴിച്ച് ഒന്നു കൂടി നന്നായി അടിക്കുക. നീളമുള്ള ഒരു ഗ്ലാസ് എടുത്ത് ആദ്യം കുറച്ച് നട്ട്സ്, ടൂട്ടി ഫ്രൂട്ടി ,കുറച്ച് ഹോര്‍ലിക്സ് എന്നിവ ഇട്ട ശേഷം മുകളില്‍ ഷേക്ക് ഒഴിക്കുക. ഗ്ലാസിന്‍റെ മുക്കാല്‍ ഭാഗം ഒഴിച്ച ശേഷം അതിനു മുകളില്‍ ഐസ്ക്രീം, ബാക്കിയുള്ള നട്ട്സ്, ടൂട്ടി ഫ്രൂട്ടി, ഹോര്‍ലിക്സ് എന്നിവ വിതറുക. മുകളില്‍ ചെറി വച്ച് അലങ്കരിച്ചു വിളമ്പാം.

Tags