ചോക്ലേറ്റ് ഫഡ്‌ജ്‌ കേക്ക് തയ്യാറാക്കിയാലോ

chocolate

ചേരുവകള്‍:

ബട്ടർ ഉരുക്കിയത് കേക്ക് ടിന്നിൽ പുരട്ടാൻ

പ്‌ളെയിൻ ചോക്‌ളേറ്റ് 55 ഗ്രാം ചെറുതായി മുറിച്ചത്

പഞ്ചസാര, 175 ഗ്രാം

ബട്ടർ, 175 ഗ്രാം

മൈദ 175 ഗ്രാം

പാൽ 2 ടേബിള്‍ ടിസ്പൂണ്‍

ബേക്കിംഗ് പൗഡർ 1 ടേബിള്‍ ടിസ്പൂണ്‍

മുട്ട 3 എണ്ണം അടിച്ചത്

വാനില എസ്സൻസ് 1 ടീസ്പൂൺ

ചോക്‌ളേറ്റ് ഗ്രേറ്റ് ചെയ്തത് (കുറച്ച് അലങ്കരിക്കാൻ)

ഫില്ലിംഗിനും ഫ്രോസ്റ്റിംഗും
ചോക്‌ളേറ്റ് ചെറുകഷ്ണങ്ങൾ ആക്കിയത് 100 ഗ്രാം

ബട്ടർ 55 ഗ്രാം

ഐസിംഗ് ഷുഗർ 175 ഗ്രാം

പാൽ 1 ടേ.സ്പൂൺ

വാനിലാ എസ്സൻസ് 1 ടീസ്പൂൺ

ഇത്രയും സാധനങ്ങള്‍ അടുപ്പിച്ചു വയ്ക്കുക ഇനി എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം

ആദ്യമായി ഓവന്റെ താപനില 180 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുക.

9 ഇഞ്ച് വൃത്താകൃതിയിലുള്ള ഒരു കേക്ക് ടിന്നിൽ നെയ്യ് പുരട്ടി ബേക്കിംഗ് പേപ്പറിട്ട് തയ്യാറാക്കുക.

ഇനി ഒരു ചെറിയ പാനിൽ ചോക്‌ളേറ്റും പാലും എടുത്ത് ഉരുക്കി വാങ്ങിവയ്ക്കുക

മൈദയും ബേക്കിംഗ് പൗഡറും തമ്മിൽ യോജിപ്പിച്ച് അരിച്ചു ഒരു വലിയ ബൗളിലേക്കിടുക.ഇതിൽ ബട്ടർ മയപ്പെടുത്തിയത്, പഞ്ചസാര, മുട്ട, വാനില എസൻസ് എന്നിവ ചേർത്ത് നല്ല മയമാകും വരെ അടിക്കുക ( ഇതിനായി egg ബീറ്റര്‍ ഉപയോഗിക്കാം നല്ല മയം വരണം എന്നാലെ കേക്ക് സോഫ്റ്റ്‌ ആകൂ ) ഇനി ഇത് തയ്യാറാക്കിയ ബേക്കിംഗ് ട്രേയിലേക്ക് പകരുക.

മുകൾവശം നിരപ്പാക്കുക. പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് ഇത് വച്ച് 50 അല്ലങ്കില്‍ 60 മിനിട്ട് ബേക്ക് ചെയ്ത് വാങ്ങുക.
10 മിനിറ്റിനുശേഷം ഈ കേക്കിനെ രണ്ടു വൃത്തങ്ങളായി മുറിക്കുക. രണ്ടു ലെയറാക്കാനായാണിത്.

ഫില്ലിംഗും ഫ്രോസ്റ്റിംഗും തയ്യാറാക്കൽ
ഇതിനായി ഒരു ചെറിയ പാനിൽ ചോക്‌ളേറ്റും ബട്ടറുമെടുത്ത് ചൂടാക്കുക. ചെറുതീയിൽ വച്ചാൽ മതിയാകും.
വാങ്ങിവച്ച് ഐസിംഗ് ഷുഗറും പാലും വാനിലാ എസൻസും ചേർത്ത് നന്നായി ഇളക്കുക.

ഇനി അടുത്തതായി ചെയ്യേണ്ടത്
ചോക്‌ളേറ്റ് മിശ്രിതത്തിൽ പകുതിയെടുത്ത് ഒരു വൃത്തത്തിൽ ( നമ്മള്‍ ലെയര്‍ ആക്കി വച്ച കേക്കില്ലേ അതില്‍ ) തേച്ച് മറ്റേ പകുതി കേക്ക് കൊണ്ട് ഇത് മൂടുക. സാന്റ് വിച്ച് ചെയ്യുക എന്നർത്ഥം.

മിച്ചമുള്ള ചോക്‌ളേറ്റ് കൂട്ട് കേക്കിന് മീതെയായി തേക്കുക ( നല്ല ഭംഗിയില്‍ തേച്ചു പിടിപ്പിക്കാം )
ഒരു പ്ലാസ്റ്റിക് കത്തി ഉപയോഗിച്ച് മുകൾഭാഗം മിനുസപ്പെടുത്തുക.
ചോക്‌ളേറ്റ് ചുരുളുകളാക്കിയോ ഗ്രേറ്റ് ചെയ്‌തോ എടുത്തത് കൊണ്ട് കേക്ക് അലങ്കരിക്കാം

Tags