ചോക്കോ കുക്കീസ് തയ്യാറാക്കാം
ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് 100 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക ഒരു whisk ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 40 ഗ്രാം വൈറ്റ് ഷുഗറും , 100 ഗ്രാം ബ്രൗൺ ഷുഗറും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ഒരു മുട്ടയും, രണ്ട് ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യാം, ഈ മിക്സിലേക്ക് 160 ഗ്രാം മൈദ അരിച്ചു ചേർത്ത് കൊടുക്കുക.
കൂടെ അര ടീസ്പൂൺ ബേക്കിംഗ് സോഡയും അര ടീസ്പൂൺ ബേക്കിംഗ് പൗഡറും, രണ്ട് ടീസ്പൂൺ കോൺ സ്റ്റാർച്ചും, അര ടീസ്പൂൺ ഉപ്പും കൂടെ ചേർക്കാം ഒരു പാക്കറ്റ് ഉപയോഗിച്ച് മിക്സ് ചെയ്ത് ഇളക്കുക, ഇതിലേക്ക് 50ഗ്രാം ചോക്കോ ചിപ്സ് ചേർത്തുകൊടുക്കാം, വീണ്ടും നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം അരമണിക്കൂർ ഫ്രിഡ്ജിൽ മാറ്റിവെക്കാം
ശേഷം എടുത്തു ഒരു സ്‌കൂപ്പർ ഉപയോഗിച്ച് കുറച്ചു കുറച്ചായി എടുത്തു ബേക്കിംഗ് ട്രെയിൽ നിരത്തി വയ്ക്കുക, ഇനി bake ചെയ്തെടുത്ത കഴിക്കാം.