വളരെ സിംപിളായി ഉണ്ടാക്കാം ചോക്കലേറ്റ് കേക്ക്

chocolate
chocolate

ചേരുവകള്‍

*മൈദ- ഒരു കപ്പ്
*കൊക്കോ പൗഡര്‍ (മധുരമില്ലാത്തത്)- 3 ടേബിള്‍സ്പൂണ്‍
*ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
*ഉപ്പ്- ഒരു നുള്ള്
*ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍- അര ടീസ്പൂണ്‍
*മുട്ട- രണ്ടെണ്ണം
*പാല്‍- അരക്കപ്പ്
*വാനില എസ്സെന്‍സ് - ഒരു ടീസ്പൂണ്‍
*പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്
*വെജിറ്റബിള്‍ ഓയില്‍ - കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം

*മുട്ട, പാല്‍ അടക്കമുള്ള എല്ലാ ചേരുവകളും സാധാരണ ഊഷ്മാവില്‍ ആണെന്ന് ഉറപ്പാക്കുക. ഫ്രിഡ്ജില്‍ ഉള്ളവ നേരത്തേ പുറത്തെടുത്ത് വെക്കുക.
*ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ പത്ത് മിനിട്ട് നേരം പ്രീഹീറ്റ് ചെയ്തുവെക്കുക.
*ഏഴിഞ്ച് വലുപ്പത്തിലുള്ള കേക്ക് പാത്രത്തില്‍ എണ്ണ പുരട്ടിമാറ്റിവെക്കുക.
*ഒരു മിക്‌സിംഗ് ബൗളില്‍ മൈദയും ബേക്കിംഗ് സോഡയും കൊക്കോ പൗഡറും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്തുവെക്കുക.
*മറ്റൊരു പാത്രത്തില്‍ പാലും കാപ്പിപ്പൊടിയും മിക്‌സ് ചെയ്തുവെക്കുക.
*വലിയൊരു ബൗളില്‍ മുട്ടയും വാനില എസ്സെന്‍സും ഇലക്ട്രിക് ഹീറ്റര്‍ ഉപയോഗിച്ച് മൂന്ന് മിനിറ്റോളം അത്യാവശ്യം വേഗതയില്‍ നല്ലവണ്ണം ബീറ്റ് ചെയ്‌തെടുക്കുക. എപ്പോഴും ബീറ്റര്‍ ഒരേ ദിശയില്‍ കറക്കാന്‍ ശ്രമിക്കുക.
*ഇതിലേക്ക് പൊടിച്ച പഞ്ചസാര കൂടി ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ബീറ്റ് ചെയ്യുക.
*ഇനി വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ബീറ്റ് ചെയ്യുക.
*ഇനി അതിലേക്ക് പാല്‍ മിശ്രിതം ചേര്‍ത്ത് 30 സെക്കന്‍ഡ് വേഗത കുറച്ച് ബീറ്റ് ചെയ്യാം.
*ശേഷം മൈദ മിശ്രിതം ചേര്‍ക്കാം. അല്‍പ്പാല്‍പ്പമായി വേണം മൈദ ചേര്‍ക്കാന്‍. *ഒരു സ്പാറ്റ്ച്യുല കൊണ്ട് ഇത് പതുക്കെ ഇളക്കി യോജിപ്പിക്കണം. ഹാന്‍ഡ് മിക്‌സര്‍ ഉപയോഗിക്കരുത്. ഒരേ ദിശയില്‍ മിക്‌സ് ചെയ്യാനും ശ്രമിക്കണം.
*ഇനി ചോക്കലേറ്റ് കേക്ക് മിശ്രിതം ബേക്കിംഗ് പാനിലേക്ക് ഒഴിക്കുക. പാന്‍ രണ്ടുതവണ പതുക്കെ തട്ടുക. കേക്ക് മിശ്രിതത്തിലെ വായുകുമിളകള്‍ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്.
*ശേഷം പ്രീഹീറ്റ് ചെയ്ത ഓവനില്‍ കേക്ക് ബേക്ക് ചെയ്യുക. ഏതാണ്ട് 180 ഡിഗ്രി സെല്‍ഷ്യസില്‍ 30-35 മിനിറ്റ് ബേക്ക് ചെയ്യേണ്ടിവരും.
*അതിനുശേഷം കേക്ക് പുറത്തെടുത്ത് ഒരു ടൂത്ത്പിക്ക് കൊണ്ട് നടുഭാഗം വെന്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ അല്‍പ്പസമയം കൂടി ബേക്ക് ചെയ്യുക.
*കേക്ക് റെഡി. ഇനിയിത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി 10 മിനിറ്റ് തണുക്കാന്‍ വെക്കുക.

Tags