ചൈനീസ് സ്റ്റൈലിൽ ചിക്കൻ ബിരിയാണി തയ്യാറാക്കിയാലോ

google news
How about preparing chicken biryani in Chinese style

ആദ്യം പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക, ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയതിനുശേഷം അരക്കിലോ എല്ലില്ലാത്ത ചെറിയ ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, കഷണങ്ങൾ നന്നായി വെന്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ മുളക് ചതച്ചത് രണ്ട് ചിക്കൻ സ്റ്റോക്ക്, പാപ്രിക പൗഡറും അര ടീസ്പൂൺ ഉണക്ക മുളക് ചതച്ചതും ചേർത്ത് കൊടുക്കാം.

 ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു ടീസ്പൂൺ ഹോട്ട് സോസും, വിനഗറും ഒരു ടേബിൾ സ്കൂൾ തൈരും ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യാം ,ശേഷം ഒരു കപ്പ് വെജിറ്റബിൾസ് ചേർത്തുകൊടുക്കാം (ഗ്രീൻപീസ്, ക്യാരറ്റ്, ബീൻസ്) ഇതൊന്നു മിക്സ് ചെയ്തതിനു ശേഷം സവാള, ക്യാപ്സിക്കം, തക്കാളി എന്നിവ നീളത്തിൽ അരിഞ്ഞത് ഒരു കപ്പ് ചേർത്തുകൊടുക്കാം. 

അടുത്തതായി ഒരു കപ്പ് ക്യാബേജ് കൂടി ഇതിലേക്ക് ചേർക്കാം കൂടെ സ്പ്രിംഗ് ഒണിയൻ ചേർക്കാം, ഇതെല്ലാം നല്ലതുപോലെ വേവിക്കുക , മറ്റൊരു പാനിൽ മൂന്ന് കപ്പ് ബസുമതി റൈസ് വേവിച്ച് എടുത്തു മാറ്റി വെക്കുക. ഒരു ചെറിയ ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് ഉപ്പ് കുരുമുളകുപൊടി ഓറഞ്ച് കളർ എന്നിവ ചേർത്ത് മിക്സ് ചെയ്യണം.

ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ചു കൊടുത്തു നന്നായി സ്ക്രാബിൾ ചെയ്തെടുത്തു മാറ്റിവയ്ക്കാം ഇനി ദം ചെയ്യാനായി ഒരു വലിയ പാൻ എടുത്തു അതിലേക്ക് ആദ്യം വേവിച്ച ചോറ് ചേർത്ത് കൊടുക്കുക, അതിനുമുകളിലായി വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും ചിക്കനും ചേർക്കാം കൂടെ സ്പ്രിംഗ് ഒണിയൻ കൂടെ ചേർത്ത് അടുത്ത ലെയർ ചോറ് ചേർത്ത് കൊടുക്കുക, ഏറ്റവും മുകളിലായി scramble ചെയ്ത മുട്ട ചേർത്തുകൊടുക്കാം അല്പം വെള്ളമൊഴിച്ച് പാൻ നല്ലതുപോലെ മൂടി 5 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്ത് എടുക്കാം.

Tags