ചൈനീസ് ഡംപ്ലിങ് വീട്ടിൽത്തന്നെ പരീക്ഷിച്ചാലോ?

Chinese dumplings
Chinese dumplings

ആവശ്യമായ ചേരുവകൾ
1. വനസ്പതി – നാലു ചെറിയ സ്പൂൺ
വെള്ളം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
2. മൈദ – രണ്ടു കപ്പ്
3. മുട്ട – ഒന്ന്
ഫില്ലിങ്ങിന്
4. എണ്ണ – പാകത്തിന്
5. വെളുത്തുള്ളി തൊലിയോടു കൂടി ചതച്ചത് – രണ്ടു ചെറിയ സ്പൂൺ
6. പച്ചമുളകു വട്ടത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
7. ചിക്കൻ വേവിച്ചു പിച്ചിക്കീറിയത് – ഒരു കപ്പ്
മീൻ/ചെമ്മീൻ പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പോർക്ക് പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
കരൾ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
8. കാരറ്റ്, ബീൻസ്, കാബേജ് എന്നിവ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – ഓരോന്നും അരക്കപ്പ് വീതം
സെലറി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം


ഒന്നാമത്തെ ചേരുവ ഒരു വലിയ പാത്രത്തിലാക്കി തിളപ്പിക്കണം. നന്നായി തിളയ്ക്കുമ്പോൾ മൈദ ചേർത്തു തുടരെയിളക്കണം. ഇതിൽ മുട്ട ചേർത്തു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു ചെറിയ ഉരുളകളാക്കുക. ഇതു പരത്തി അകത്ത് ഫില്ലിങ് വച്ച് അറ്റം പിരിച്ചു വച്ച് ഒട്ടിക്കുക.

ആവിയിൽ വേവിച്ചു ചൂടോടെ വിളമ്പാം. ഫില്ലിങ് തയാറാക്കാൻ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിക്കോരുക. ആറാമത്തെ ചേരുവ യഥാക്രമം വഴറ്റിയ ശേഷം ഏഴാമത്തെ ചേരുവ ചേർത്തു പാത്രം അടച്ചു വച്ചു വേവിക്കണം. ആവശ്യമെങ്കിൽ അൽപം വെള്ളം തളിക്കാം. ഇതിൽ എട്ടാമത്തെ ചേരുവ ചേർത്ത് നന്നായി ഇളക്കി എടുക്കുക.

Tags