കടയില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ മുളക് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം

mulak kondattam
mulak kondattam

ആവശ്യമുള്ള സാധനങ്ങള്‍

മുളക് – 2 കിലോ

നല്ല പുളിയുള്ള വെണ്ണ മാറ്റിയ മോര് – ഒന്നര ലിറ്റര്‍

ഉപ്പ് – പാകത്തിന്

ഉണ്ടാക്കുന്ന വിധം

മുളക് കഴുകിയെടുത്ത് വെയിലത്തിട്ട് വാട്ടിയെടുക്കുക

മോരില്‍ പാകത്തിന് ഉപ്പു ചേര്‍ത്തിളക്കിയശേഷം ഈ മുളകുകള്‍ അതിലിട്ടു വയ്ക്കുക.

ഒരു ദിവസം മുഴുവന്‍ മുളക് തൈരില്‍ ഇട്ടുവയ്ക്കുക

പിറ്റേദിവസം മുളക് മോരില്‍നിന്നെടുത്ത് ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ, പായയിലോ, വലിയ പ്ലേറ്റിലോ മറ്റോ നിരത്തി വെയിലത്തു വയ്ക്കുക.

വൈകുന്നേരം മുളകിനെ വീണ്ടും അതേ മോരില്‍ ഇടുക.


രാത്രിമുഴുവന്‍ ഇങ്ങനെ വച്ചശേഷം രാവിലെ വീണ്ടും മുളക് വെയിലത്തു വയ്ക്കുക.

മൂന്നോ നാലോ ദിവസം ഇതേ പോലെ ചെയ്യുക

അവസാനം മുളക് ഒന്നുകൂടി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം.

നല്ല ഉണക്കായ ശേഷം ടിന്നില്‍ ആക്കി സൂക്ഷിക്കാവുന്നതാണ്.

കൊണ്ടാട്ടം മുളക് ആവശ്യത്തിനെടുത്ത് എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

Tags