ഞൊടിയിടയിൽ തയാറാക്കാം ചില്ലി ഗോബി

Chilli gobi

ചേരുവകൾ 

    കോളീഫ്ലവർ - 1 മീഡിയം വലുപ്പം
    സവാള -3
    പച്ചമുളക് -3
    ക്യാപ്സിക്കം - 1 ചെറുത്
    സോയാ സോസ് -3 റ്റീസ്പൂൺ
    റ്റൊമാറ്റൊ സോസ് -3 റ്റീസ്പൂൺ
    ചില്ലി സോസ് ( റെഡ്/ ഗ്രീൻ)- 2 റ്റീസ്പൂൺ
    കോൺഫ്ലൊർ -1/2 കപ്പ്
    ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
    ഉപ്പ്, എണ്ണ -പാകത്തിനു


കോളീഫ്ലവർ ചെറിയ ഇതളുകളാക്കി അടർത്തി ലേശം ഉപ്പും ,മഞൾപൊടിയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ഇട്ട് വക്കുക.അതിന്റെ ഉള്ളിലെ പുഴുക്കളെല്ലാം പോകാനാണിത്


സവാള,ക്യാപ്സിക്കം ഇവ ചതുരത്തിൽ മുറിച്ച് വക്കുക.പച്ചമുളക് നീളതിൽ മുറിച്ച് വക്കുക.


കോൺഫ്ലൊർ,1 റ്റീസ്പൂൺ സോയാ സോസ്, ലെശം ഉപ്പ്, 1/2 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,1/4 റ്റീസ്പൂൺ മുളക്പൊടി ഇവ നന്നായി മിക്സ് ചെയ്ത് കുറച്ച് വെള്ളം ചേർത്ത് കട്ടിയിൽ കലക്കി വക്കുക.


പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ചൂടാക്കി കോളീഫ്ലവർ ഉണ്ടാക്കി വച്ച കോൺഫ്ലൊർ മാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് വറുത്ത് എടുക്കുക


പാനിൽ എണ്ണ ചൂടാക്കി( കോളീഫ്ലവർ വറുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുതാൽ മതിയാകും)സവാള ,പച്ചമുളക് ചേർത്ത് വഴറ്റുക.കുറച്ച് വഴന്റ ശെഷം ബാക്കി ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക.ക്യാപ്സിക്കം കൂടെ ചേർത് വഴറ്റുക.


നന്നായി വഴന്റ് പച്ചമണം മാറി കഴിയുമ്പോൾ സോയാ സോസ്,റ്റൊമാറ്റൊ സൊസ്, ചില്ലി സോസ് ,ഉപ്പ് വേണമെങ്കിൽ അതും( സോയാ സോസിനു ഉപ്പുള്ളത് കൊണ്ട് നോക്കിയിട്ട് ചേർതാൽ മതിയാകും)ചേർത്ത് നന്നായി ഇളക്കുക.


ഒന്ന് ചൂടായി കഴിയുമ്പോൾ വറുത്ത് വച്ചിരിക്കുന്ന കോളീഫ്ലവർ കൂടെ ചേർത്ത് ഇളക്കി ,നന്നായി മിക്സ് ചെയ്ത് 3 മിനുറ്റ് അടച്ച് വച്ച് ശെഷം മൂടി തുറന്ന് ഇളക്കി തീ ഓഫ് ചെയ്യാം. ചാറു വേണമെന്ന് ഉള്ളവർക്ക് കുറച്ച് വെള്ളം ചേർക്കാവുന്നതാണു

Tags