ചില്ലിചിക്കന് ഈസിയായി വീട്ടിലുണ്ടാക്കാം
അധികം എരിവില്ലാത്ത ചില്ലിചിക്കന് പലരുടെയും ഇഷ്ട വിഭവങ്ങളിൽ പെട്ട ഒന്നായിരിക്കും . ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും അപ്പത്തിനുമൊപ്പം ഉഗ്രന്‍ കോമ്പിനേഷനാണ്വീട്ടിലുണ്ടാക്കിയാൽ രുചിയുണ്ടാവില്ല എന്നൊരു തെറ്റിദ്ധാരണ എല്ലാവർക്കുമുണ്ട്. ചില്ലിചിക്കൻ വളരെ എളുപ്പത്തിൽ രുചിയോടെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചിക്കന്‍ - അരകിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)
കാപ്സിക്കം -3 എണ്ണം
സവാള-3 എണ്ണം
മുട്ട -3 എണ്ണം,
കോണ്‍ഫ്ലോര്‍ -5 ടീ സ്പൂണ്‍,
തക്കാളി സോസ് -അമ്പതു മില്ലി ഗ്രാം
സോയ സോസ് -നൂറു മില്ലി ഗ്രാം
ചില്ലി സോസ് - ആവശ്യത്തിന്
ഫുഡ് കളര്‍- ചുവപ്പ്
മൈദ- മൂന്ന് ടീസ്പൂണ്‍
പാചക രീതി
ഒരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചൊഴിച്ച ശേഷം കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം വേണമെങ്കില്‍ മാത്രം കളറും ചേര്‍ത്തുകൊടുക്കാം. അതിലേയ്ക്ക് ചിക്കനും ചേര്‍ത്തുകൊടുക്കാം. 20 മിനിറ്റിന് ശേഷം മുക്കിവെച്ച ചിക്കന്‍ എണ്ണയില്‍ വറുത്തു കോരി മാറ്റി വെയ്ക്കണം. ഒരു ഫ്രൈയിങ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി അതിലേയ്ക്ക് മുറിച്ചു വച്ച കാപ്സിക്കം ഇട്ടു വാട്ടിയെടുക്കാം. സവാളയും ഇതുപോലെ തന്നെ ചെയ്യാം.
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ളോര്‍ ചേര്‍ത്ത് തീയില്‍ വെച്ചിളക്കണം. കുറുകിത്തുടങ്ങുമ്പോള്‍ വറുത്ത ചിക്കന്‍ അതിലേക്കിടുക. ശേഷം മാറ്റി വെച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കണം. ഇനി ഇതിനകത്ത് ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. ഉപ്പ് ആവശ്യത്തിന് ചേര്‍ത്തുകൊടുക്കാം.