കഞ്ഞിക്കൊപ്പം കൂട്ടാൻ മുളക് ചമ്മന്തി ആയാലോ...

Chili chamanthi

വേണ്ട ചേരുവകൾ...

വെളിച്ചെണ്ണ - 4 സ്പൂൺ
എരിവുള്ള ചുവന്ന മുളക് -10 എണ്ണം
കാശ്മീരി മുളക് -5 എണ്ണം
ചുവന്ന ഉള്ളി -15 എണ്ണം
മഞ്ഞൾ പൊടി -1/4 സ്പൂൺ
കറി വേപ്പില -1  തണ്ട്
തൈര് മുളക് -2 എണ്ണം
കാശ്മീരി മുളക് പൊടി -1 സ്പൂൺ
ഉപ്പ് -1 സ്പൂൺ
തേങ്ങ ചിരകിയത് - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അതിലേയ്ക്ക് എരിവുള്ള മുളകും, കാശ്മീരി മുളകും ചേർത്ത് നന്നായി വറുക്കുക. ഒപ്പം തന്നെ ചെറിയ ഉള്ളിയും ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളിയും നന്നായി വഴറ്റി എടുക്കണം. ഒപ്പം പുളിയും, കറി വേപ്പിലയും ചേർത്ത് നന്നായി ചൂടാക്കി അതിലേക്ക് മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് തൈര് മുളക് രണ്ടെണ്ണം കൂടെ ചേർത്ത് വറുക്കണം. എല്ലാം നന്നായി വറുത്തു കഴിഞ്ഞാൽ തണുക്കാൻ വയ്ക്കുക. ശേഷം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കാശ്മീരി മുളക് പൊടി ചേർത്ത് നന്നായി ചൂടാക്കി മാറ്റി വയ്ക്കുക.

വറുത്തു വച്ച ചേരുവകളും, രണ്ട് സ്പൂൺ തേങ്ങയും, എണ്ണയിൽ മൂപ്പിച്ച മുളക് പൊടിയും കൂടെ ചേർത്ത് വേണം ചമ്മന്തി അരക്കേണ്ടത്, തൈര് മുളകും വറുത്ത കാശ്മീരി മുളക് പൊടിയും കൂടെ ചേർക്കുമ്പോൾ ആണ്‌ ഈ ചമ്മന്തിയുടെ സ്വാദ് ഇരട്ടി ആകുന്നത്. കാശ്മീരി മുളക് പൊടി എണ്ണയിൽ മൂപ്പിച്ചു ഒഴിക്കുമ്പോൾ ചമ്മന്തി നല്ല ചുവന്ന നിറത്തിൽ ആയി കിട്ടും. പെട്ടന്ന് കേടായി പോകുകയും ഇല്ല. ഊണ് കഴിക്കാൻ ആയാലും, കഞ്ഞി കുടിക്കാൻ ആയാലും, ദോശയ്ക്കും, ഇഡലിക്കും ഒപ്പം ആയാലും കഴിക്കാൻ വളരെ രുചികരമാണ് ഈ മുളക് ചമ്മന്തി.

Tags