നാടൻ കേരളാസ്റ്റൈൽ ചിക്കൻ വിഭവം തയ്യാറാക്കിയാലോ

chickenstew


ചേരുവകൾ

 ചിക്കൻ – 1 കിലോ, സവാള – 2 എണ്ണം, ഉരുളക്കിഴങ്ങ് ചെറുത് – 2 എണ്ണം, വെളുത്തുള്ളി – 5-6 അല്ലി, ഇഞ്ചി – ചെറിയ കഷ്ണം, ഗ്രാമ്പൂ – 3 എണ്ണം, തേങ്ങാപ്പാൽ (ഒന്നാം പാൽ) – അര കപ്പ്‌, തേങ്ങാപ്പാൽ (രണ്ടാം പാൽ) – ഒന്നര കപ്പ്‌, പെരുംജീരകം – ഒരു നുള്ൾ, കാരറ്റ് – ഒരെണ്ണം, കറുവാപ്പട്ട – ഒരു ചെറിയ കഷ്ണം, ഏലക്കായ – 2 എണ്ണം, പച്ചമുളക് – 6-7 എണ്ണം, ഗരം മസാല – 1/2 ടീസ്പൂൺ, മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ (ആവശ്യമെങ്കിൽ), കുരുമുളക് പൊടി – ഒരു ടേബിൾസ്പൂൺ, ചെറുനാരങ്ങാ നീര് – ഒരു ടീസ്പൂൺ, എണ്ണ – ഒന്നര ടേബിൾസ്പൂൺ, കറിവേപ്പില – ഒരു തണ്ട്, നെയ്യ് – ഒരു ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്

ചിക്കൻ സ്റ്റൂ  തയ്യാറാക്കുന്ന വിധം 

ചിക്കൻ അല്പം കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ഗരംമസാലയും ചേർത്ത് ഒരു മണിക്കൂർ മാരിനേറ്റ് ചെയ്യുക. ഉരുളക്കിഴങ്ങും കാരറ്റും വേവിച്ച് ചെറിയ കഷ്ണങ്ങളായി അരിയുക. ആദ്യം ഒരു പാനിൽ എണ്ണ ചൂടാക്കുക, ശേഷം നെയ്യ് ചേര്ക്കു ക. അടിക്കട്ടിയുള്ള പാത്രം ആണ് നല്ലത്. ഇതിലേക്ക് അല്പം കറിവേപ്പില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്കായ് എന്നിവ ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ഇതിലേക്ക് ചേർക്കുക. ഇതിലേക്ക് ചീന്തിയെടുത്ത പച്ചമുളകും അരിഞ്ഞ സവാളയും ചേർത്ത് ഒരു ഇളം ബ്രൌൺനിറം ആകുന്നത് വരെ വഴറ്റുക.

ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ചേർക്കുക. ഇപ്പോൾ നമുക്ക് രണ്ടാം പാൽ ചേർക്കാം. ആവശ്യത്തിന് ഉപ്പും, കുരുമുളക് പൊടിയും, ജീരകവും ചേർത്ത് ഇളക്കുക. ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് കഷ്ണങ്ങൾ ചേർക്കുക. ഇനി അല്പ നേരം പാൻ അടച്ചു വച്ച് വേവിക്കുക. ചെറു ചൂടിൽ വേവിച് ഗ്രേവി കട്ടിയായി വരുമ്പോൾ തീ ഓഫ്‌ ചെയ്യുക, ശേഷം ഒന്നാം പാൽ ചേർക്കുക, കൂടെ ചെറുനാരങ്ങാ നീരും, കുറച്ച് കറിവേപ്പിലയും കുരുമുളക് പൊടിയും.സ്വാദിഷ്ടമായ ചിക്കൻ സ്റ്റൂ

Tags