ചൈനീസ് റെസ്റ്റാറൻറുകളിലെ ഈ ഐറ്റം ഇനി നമ്മുടെ വീടുകളിലും

ChickenMomos

ആവശ്യമായ ചേരുവകൾ

മൈദ-2 കപ്പ്, ചിക്കൻ മിൻസ്- 1 കപ്പ്, സവാള-അരക്കപ്പ്, വെളുത്തുള്ളി അരിഞ്ഞത്-1 ടേബിൾ സ്പൂൺ, സോയാസോസ്-അര ടേബിൾ സ്പൂൺ, കുരുമുളകുപൊടി-കാൽ ടേബിൾ സ്പൂൺ, വിനെഗർ- കാൽ ടേബിൾ സ്പൂൺ, ബേക്കിംഗ് പൗഡർ-കാൽ ടേബിൾ സ്പൂൺ, ഉപ്പ്

ചിക്കൻ മോമോസ് തയ്യാറാക്കുന്ന വിധം 

ഓയിൽ മൈദ, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ കൂട്ടിയിളക്കി പാകത്തിന് വെള്ളം ചേർത്ത് വലിയുന്ന പരുവത്തിലാക്കുക. ഒരു സ്പൂൺ ഓയിൽ ചൂടാക്കി ഇതിൽ വെളുത്തുള്ളി, സവാള എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്ക് മിൻസ് ചെയ്ത ചിക്കൻ ചേർത്തിളക്കണം. ചിക്കൻ നല്ലപോലെ വേവുന്നതു വരെ കുറഞ്ഞ ചൂടിൽ പാകം ചെയ്യുക. ഇത് വെന്താൽ തീയിൽ നിന്നും മാറ്റുക. ഈ ചിക്കനിലേയ്ക്ക് കുരുമുളകുപൊടി, സോയാസോസ്, ഉപ്പ്, വിനെഗർ എന്നിവ ചേർത്തിളക്കണം.

മൈദ മിശ്രിതം വട്ടത്തിൽ പരത്തുക. ഇത് നാലഞ്ചു കഷ്ണങ്ങളാക്കി മുറിയ്ക്കണം. ഓരോ കഷ്ണത്തിലും ചിക്കൻ മിശ്രിതം നിറച്ച് വശങ്ങൾ കൂട്ടി യോജിപ്പിയ്ക്കുക. വെള്ളം തൊട്ടു കൊടുത്താൽ വശങ്ങൾ ചേർക്കാൻ എളുപ്പമുണ്ടാകും. ഇത് ആവിയിൽ വച്ചു വേവിച്ചെടുക്കുക. 10 മിനിറ്റ് ആവി കയററണം. പിന്നീട് ഓയിൽ തിളപ്പിച്ച് വറുത്തു കോരുക. ഇളം ബ്രൗൺ നിറമാകുന്നതു വരെ വറുക്കണം. ചൂടോടെ സോസ് ചേർത്തു കഴിയ്ക്കാം .

Tags