തനി നാടൻ രുചിയിൽ തയാറാക്കാം ചിക്കൻ ഉലർത്ത്

adg


ചേരുവകൾ 

    ചിക്കൻ -500gm
    സവാള -3
    പച്ചമുളക് -3
    കറിവേപ്പില -2 തണ്ട്
    എണ്ണ, ഉപ്പ്-പാകത്തിനു
    മഞൾ പൊടി -1/2 റ്റീസ്പൂൺ
    മുളക് പൊടി - 1.5 റ്റീസ്പൂൺ
    കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
    പെരുംജീരകപൊടി -2 നുള്ള് ( നിർബന്ധമില്ല)
    ഗരം മസാല -1/2 റ്റീസ്പൂൺ
    മല്ലി പൊടി -3/4 റ്റീസ്പൂൺ
    നാരങ്ങാനീരു -1/2 റ്റീസ്പൂൺ
    ഇഞ്ചി അരിഞത്-1/2 റ്റീസ്പൂൺ
    വെള്ളുതുള്ളി അരിഞത് -1/2 റ്റീസ്പൂൺ
    തേങ്ങ ചിരകിയത് -4 റ്റീസ്പൂൺ ( ഇത് നിർബന്ധമില്ല, ഇട്ടാൽ ടേസ്റ്റ് കൂടും, സാധാരണ ഉലർതിനു ,ചിരകിയ തേങ്ങ ഇടാറില്ല,തേങ്ങാ കൊത്ത് ആണു ചിലപ്പൊൾ ഇടാറുണ്ട്)

തയ്യാറാക്കുന്ന വിധം 

ചിക്കൻ ലെശം ഉപ്പ്, മഞൾ പൊടി,കുരുമുളക് പൊടി,മല്ലി പൊടി, മുളക് പൊടി, പെരുംജീരക പൊടി ,നാരങ്ങാ നീരു ഇവ പുരട്ടി 20 മിനുറ്റ് മാറ്റി വക്കുക.പൊടികളെല്ലാം കുറെശെ പുരട്ടിയാൽ മതി. ബാക്കി കറിയിൽ ഉപയോഗിക്കാനുള്ളതാണു


സവാള , പച്ചമുളക് ഇവ നീളത്തിൽ അരിഞ്ഞ് വക്കുക

പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കുറെശ്ശെ ചിക്കൺ കഷണങ്ങൾ ഇട്ട് ചെറുതായി മൂപ്പിച്ച് എടുക്കുക . ഇങ്ങനെ ചെയ്യുന്നെ കൊണ്ട് ചിക്കൻ വേറെ വെള്ളം ചേർത്ത് വേവിക്കെണ്ടി വരില്ല.കുറെശ്ശെ എണ്ണ ഒഴിച്ച് കൊടുത് മൂപ്പിച്ചാൽ മതി.


അതെ എണ്ണയിലെക്ക് തന്നെ സവാള ,പച്ചമുളക് , കറിവേപ്പില ഇവ ചേർത്ത് വഴറ്റുക


വഴന്റ് വരുമ്പോൾ ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക


ശെഷം മഞൾ പൊടി, മുളക് പൊടി, മല്ലി പൊടി കൂടി ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി, ഗരം മസാല ,ബാക്കി നാരങ്ങാ നീരു കൂടി ചേർത്ത് ഇളക്കുക.


ശെഷം മൂപ്പിച്ച് വച്ചിരിക്കുന്ന ചിക്കൻ കൂടെ ചേർതു ഇളക്കി 5 -8 മിനുറ്റ് അടച്ച് വച്ച് വേവിക്കുക.ഇടക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കണം


പിന്നീട് അടപ്പ് തുറന്ന് തേങ്ങാ കൂടെ ചേർത്ത് ഇളക്കി ഉലർത്തി എടുക്കുക

Tags