കിടിലന്‍ രുചിയില്‍ ചിക്കന്‍ തോരന്‍ തയ്യാറാക്കാം

Chicken Thoran can be prepared with great taste
Chicken Thoran can be prepared with great taste

ചേരുവകള്‍

ചെറുതായി അരിഞ്ഞ ചിക്കന്‍ കഷ്ണങ്ങള്‍ – ½കിലോ

പച്ചമുളക് ചെറുതായി അരിഞ്ഞത് – 6 എണ്ണം

സവാള ചെറുതായി അരിഞ്ഞത് – 4 എണ്ണം

തേങ്ങ തിരുമ്മിയത് – 2 കപ്പ്

ജീരകം – 1 ടീ സ്പൂണ്‍

വെളുത്തുള്ളി – 4 അല്ലി

ഉഴുന്നു പരിപ്പ് – 1 ടീ സ്പൂണ്‍

കടല പരിപ്പ് – 1 ടീ സ്പൂണ്‍

കറിമസാലപൊടി – 1 ടീ സ്പൂണ്‍

കടുക് (താളിക്കാന്‍) – 1 ടീ സ്പൂണ്‍

വറ്റല്‍മുളക് – 3 എണ്ണം

എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചൂടായ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, പെരുംജീരകം, വറ്റല്‍മുളക്, കറിവേപ്പില ഇട്ട് പൊട്ടിയശേഷം സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റുക.


ഇതില്‍ വൃത്തിയാക്കിയ ഇറച്ചി കഷണങ്ങള്‍, പൊടി വര്‍ഗ്ഗങ്ങള്‍ ആവശ്യമായ ഉപ്പുചേര്‍ത്ത് ചെറുതീയില്‍ മൂടി വേവിക്കുക വെള്ളം നല്ലതുപോലെ വറ്റുമ്പോള്‍ ചതച്ച തേങ്ങ, ജീരകം കറിവേപ്പില ഇവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് മല്ലിയില ചേര്‍ക്കുക.
 

Tags