നാവില്‍ വെള്ളമൂറും തന്തൂരി ചിക്കന്‍ വീട്ടിലുണ്ടാക്കിയാലോ

google news
thandoori  chicken

ചേരുവകള്‍

ചിക്കന്‍ ഡ്രംസ്റ്റിക്ക്- മൂന്ന്
തന്തൂരി മസാല തയ്യാറാക്കാന്‍
കറുവ- ഒന്ന്
കുരുമുളക്- അര ടീസ്പൂണ്‍
പച്ച ഏലയ്ക്ക- അഞ്ച്
ഏലയ്ക്ക- രണ്ട്
മല്ലി- ഒരു ടീസ്പൂണ്‍
ജീരകം- ഒരു ടീസ്പൂണ്‍
ഗ്രാമ്പൂ- മൂന്ന്
ബേ ലീഫ്- ഒന്ന്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഈ ചേരുവകളെല്ലാം കൂടി ഒരു പാനിലിട്ട് വറുത്ത ശേഷം നന്നായി മിക്‌സിയില്‍ പൊടിച്ചെടുക്കുക


മാരിനേറ്റ് ചെയ്യാന്‍


തൈര്- മൂന്ന് ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടീസ്പൂണ്‍
മുളക്‌പൊടി- ഒരു ടേബിള്‍സ്പൂണ്‍
ചാട്ട മസാല- ഒരു ടീസ്പൂണ്‍
തന്തൂരി മസാല (ആദ്യം തയ്യാറാക്കിയത്)- രണ്ട് ടേബിള്‍ സ്പൂണ്‍
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ഒരു ടീസ്പൂണ്‍
കാശ്മീരി ചില്ലിപൗഡര്‍- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മാരിനേറ്റ് ചെയ്യാനുള്ള ചേരുവകളെല്ലാം കൂടി നന്നായി മിക്‌സ് ചെയ്യുക. ഇനി ചിക്കന്‍ ഡ്രംസ്റ്റിക്ക് ഇതില്‍ ഇട്ട് ചേരുവകളെല്ലാം നന്നായി പിടിക്കും വരെ ഇളക്കി നാല് മണിക്കൂര്‍ വയ്ക്കുക. ശേഷം ഓവനില്‍ 220 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മൂപ്പത് മിനിറ്റ് ചിക്കന്‍ മൊരിയിച്ചെടുക്കാം. ചൂടോടെ വിളമ്പാം.

 

Tags