ഡിന്നറിന് പുത്തൻ രുചി പരീക്ഷിക്കാം

shishkabab
shishkabab

ചേരുവകൾ (അരച്ചെടുക്കാൻ )

    എല്ലില്ലാതെ ചതച്ച  ചിക്കൻ - ഒന്നര കപ്പ്
    മല്ലിയില  - അര കപ്പു, ചെറുതായി അരിയുക
    ഇഞ്ചി വെളുത്തുള്ളി ചതച്ചത്  - 2 ടീസ്പൂൺ
    കുരുമുളകു പൊടി    - 1 ടീസ്പൂൺ
    ഗരം മസാല പൊടി   - അര ടീസ്പൂൺ
    പച്ചമുളക്   - 2 എണ്ണം
    മുട്ട  - 1
    വിനാഗിരി - 1 ടേബിൾസ്പൂൺ
    ഉപ്പ്  – ആവശ്യത്തിന്

മറ്റു ചേരുവകൾ

    ബട്ടർ           - 2 ടീസ്പൂൺ
    ചീസ്             - 3 ടേബിൾസ്പൂൺ
    ബ്രഡ് പൊടി   - അര കപ്പ് അല്ലെങ്കിൽ ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുകളിൽ അരക്കാൻ പറഞ്ഞ ചേരുവകൾ എല്ലാം ചെറുതായിട്ട് ഒന്ന് ഗ്രൈൻഡറിൽ ചതച്ചെടുക്കുക. ഇതിലേക്ക് ബ്രഡ്പൊടി, ചീസ് എന്നിവ ചേർത്ത് നല്ലോണം കുഴയ്ക്കുക. കയ്യിൽ ഒട്ടുന്നുണ്ടെങ്കിൽ കൂടുതൽ ബ്രഡ് പൊടി ചേർക്കണം.

ഈ മാവ് 30 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കണം. ശേഷം അതിൽനിന്നും ഒരു ചെറിയ നാരങ്ങാ വലുപ്പത്തിൽ മാവെടുത്തിട്ട് ബാംബൂ സ്കീവെറിൽ വച്ച് പരത്തി ഷേപ്പ് ചെയ്യുക. ഒ

രു തവ ചൂടാക്കിയിട്ട് വെണ്ണ പുരട്ടുക. അതിന്റെ മുകളിൽ ഈ ഷീഷ് കബാബ് വച്ചിട്ട് ചെറിയ തീയിൽ രണ്ടു വശവും നന്നായിട്ട് വേവിച്ചെടുക്കുക. ചൂടോടെ ടൊമാറ്റോ സോസിന്റെ കൂടെ കഴിക്കാം. ( തയ്യാറാക്കിയ മിശ്രിതം ബേക്കിംഗ് പേപ്പറിൽ വച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യത്തിന് എടുത്ത് ഫ്രൈ ചെയ്തെടുക്കാം.)

Tags